Image

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര ദാനവും സംഘടനാ നേതൃത്വ സംവാദവും നവംബര്‍ എട്ടിന്‌, പ്രേമചന്ദ്രന്‍ മുഖ്യാതിഥി

ജോസ്‌ കണിയാലി Published on 21 August, 2014
ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര ദാനവും സംഘടനാ നേതൃത്വ സംവാദവും നവംബര്‍ എട്ടിന്‌, പ്രേമചന്ദ്രന്‍ മുഖ്യാതിഥി
ന്യൂയോര്‍ക്ക്‌: ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്‌ധതി യായ മാധ്യമശ്രീ പുരസ്‌കാരദാനം നവംബര്‍ എട്ടിന്‌ ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററി ല്‍ നടക്കും. ട്രൈസ്‌റ്റേറ്റ്‌ മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടു ളള സംവാദവും ഇതോടൊപ്പം നടക്കുന്നതാണ്‌.

കേരളത്തിലെ അച്ചടി, ദശ്യ മാധ്യമ രംഗത്തു നിന്നുളള ഏറ്റവും മികച്ച പത്രപ്രവര്‍ത്തക ന്‌ നല്‍കുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങില്‍ കൊല്ലം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കുമെന്ന്‌ ഇന്ത്യ പ്രസ്‌ക്ല ബ്ബ്‌ നാഷണല്‍ പ്രസിഡന്റ്‌ടാജ്‌ മാത്യു, സെക്രട്ടറി വിന്‍സന്റ്‌ഇമ്മാനുവേല്‍ എന്നിവര്‍ അ റിയിച്ചു. മാധ്യമ അവാര്‍ഡ്‌ ജേതാവ്‌ മുഖ്യ പ്രഭാഷണം നടത്തുകയും തുടര്‍ന്നുളള മീഡിയ സെമിനാര്‍ നയിക്കുകയും ചെയ്യും. ജോര്‍ജ്‌ ജോസഫ്‌ മോഡറേറ്ററായിരിക്കും.

ന്യൂയോര്‍ക്ക്‌ ട്രൈസ്‌റ്റേറ്റ്‌ മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചു കൊ ണ്ടുളള സംവാദത്തോടെയാണ്‌ പരിപാടികള്‍ രാവിലെ പത്തു മണിക്ക്‌ ആരംഭിക്കുക. സം ഘടനകള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍, മതസംഘടനകളും മതസ്‌ഥാപനങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയൊക്കെ വിശകലനം ചെയ്യുന്ന സംവാദത്തിന്‌ പ്രസ്‌ ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററാണ്‌ ആതിഥേയത്വം വഹിക്കുകയെന്ന്‌ പ്രസിഡന്റ്‌ജേക്കബ്‌ റോയി, സെക്രട്ടറി സണ്ണി പൗലോസ്‌ എന്നിവര്‍ അറിയിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷമാണ്‌ മാധ്യമശ്രീ പുരസ്‌കാരദാനം. പ്രസ്‌ക്ലബ്ബ്‌ ദേശീയ നേതൃ ത്വത്തിന്റെ ചുമതലയില്‍ നടക്കുന്ന ഈ ചടങ്ങ്‌ രണ്ടുമണിക്ക്‌ ആരംഭിക്കും. മുഖ്യാതിഥി എന്‍.കെ പ്രേമചന്ദ്രന്റെ ആമുഖ്യ പ്രസംഗത്തിനു ശേഷം പുരസ്‌കാര ജേതാവിന്‌ അദ്ദേഹം തന്നെ പ്രശംസാഫലകവും തുകയും ഉള്‍പ്പെടുന്ന അവാര്‍ഡ്‌ സമ്മാനിക്കും. തുടര്‍ന്ന്‌ മാ ധ്യമശ്രീ അവാര്‍ഡ്‌ ജേതാവിന്റെ മുഖ്യപ്രഭാഷണവും സെമിനാറും.

അമേരിക്കയില്‍ നിന്നു തന്നെയുളള പ്രശസ്‌ത വ്യക്‌തികളടങ്ങിയ മൂന്നംഗ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുക്കു. അച്ചടി, ദൃശ്യ മാധ്യമ രംഗത്തിനു നല്‍കിയ സ മഗ്ര സംഭാവന, മാധ്യമ മേഖലയിലെ പരിചയവും അനുഭവ സമ്പത്തും തുടങ്ങിയ കാര്യ ങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയാണ്‌ ജേതാവിനെ തിരഞ്ഞെടുക്കുക. അവാര്‍ഡിന്‌ അപേ ക്ഷകള്‍ സ്വീകരിച്ചു കൊണ്ടുളള വിജ്‌ഞാപനം കേരത്തിലും അമേരിക്കയിലുമുളള മാധ്യ മങ്ങളില്‍ ഉടന്‍ തന്നെ പ്രസിദ്‌ധീകരിക്കുന്നതാണ്‌.

ഒരുലക്ഷം രൂപ സമ്മാനത്തുകയുളള ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാരമാണ്‌ കേ രളത്തിലെ പത്രപ്രവര്‍ത്തന മേഖയിലെ ഏറ്റവും മൂല്യമുളള അവാര്‍ഡ്‌. എന്‍.പി രാജേന്ദ്രന്‍ (മാതൃഭൂമി), ഡി. വിജയമോഹന്‍ (മലയാള മനോരമ) എന്നിവരാണ്‌ മുന്‍വര്‍ഷങ്ങളിലെ അ വാര്‍ഡ്‌ ജേതാക്കള്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ തിരു ത്തിയെഴുതി വിജയം കൈവരിച്ച ആര്‍.എസ്‌.പിയുടെ സമുന്നത നേതാവാണ്‌ എന്‍.കെ പ്രേമചന്ദ്രന്‍. രാഷ്‌ട്രീയത്തിനപ്പുറം വ്യക്‌തിബധ്‌ധങ്ങള്‍ വോട്ടാക്കി മാറ്റിയ പ്രേമചന്ദ്രന്‍ സി.പി.എമ്മിലെ കരുത്തന്‍ എം.എ ബേബിയെയാണ്‌ ഇലക്‌ഷനില്‍ പരാജയപ്പെടുത്തിയ ത്‌. ബേബിയുടെ നിയമസഭാ മണ്ഡലമായ കുണ്ടറയില്‍ പോലും അദ്ദേഹത്തെ പിന്നിലാ ക്കിയ പ്രേമചന്ദ്രന്‍ ഇടതു കേന്ദ്രങ്ങളിലുണ്ടാക്കിയ വിളളല്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍ സ ജീവ ചര്‍ച്ചയായി. മാറുന്ന സാഹചര്യത്തിനൊത്ത്‌ ആശയ പ്രചരണത്തില്‍ മാറ്റം വരുത്താ ന്‍ ഇട തുപക്ഷത്തെ പ്രേരിപ്പിക്കുന്നതില്‍ വരെ പ്രേമചന്ദ്രന്റെ വിജയമെത്തി. സി.പി.എം., സി.പി.ഐ ലയനം സംബന്‌ധിച്ച ആലോചനകളില്‍ വരെ ഇടതുപക്ഷ രാഷ്‌ട്രീയം എത്തി യതിനു പിന്നില്‍ പ്രേമചന്ദ്രന്‍ നേടിയ വിജയത്തിന്‌ പരോക്ഷമായ പങ്കുണ്ട്‌. ഇടതുപാളയ ത്തിലുളള ആര്‍.എസ്‌.പി വലതുപക്ഷത്തെത്തിയത്‌ ആര്‍.എസ്‌.പി ദേശീയ യോഗത്തില്‍ വിമര്‍ശനമായെങ്കിലും കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യമനുസരിച്ച്‌ വലതുസംഖ്യം തു ടരാമെന്നാണ്‌ ആര്‍.എസ്‌.പി നേതൃത്വം അംഗീകരിച്ചത്‌. തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലെ സമവാക്യങ്ങള്‍ സാഹചര്യമനുസരിച്ച്‌ ചിട്ടപ്പെടുത്താമെന്ന സന്ദേശമാണ്‌ ഇതിലൂടെ ഇട തു രാഷ്‌ട്രീയ പ്ര സ്‌ഥാനമായ ആര്‍.എസ്‌.പി നല്‍കിയത്‌.

ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാവേണ്ടത്‌ ആവശ്യമാണെന്ന പക്ഷക്കാരനാണ്‌ പ്രേമചന്ദ്രന്‍. ഇതുവരെ തുടര്‍ന്ന ഭരണരീതികളില്‍ പൊളിച്ചെഴുത്ത്‌ വേ ണമെന്ന ജനങ്ങളുടെ ആഗ്രഹമാണ്‌ ഇലക്‌ഷനില്‍ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രന്‍ വില യിരുത്തുന്നു. നരേന്ദ്ര മോദി ശക്‌തനായ ഭരണകര്‍ത്താവാണെന്നും അദ്ദേഹം അഭിപ്രായ പ്പെടുന്നു.
ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര ദാനവും സംഘടനാ നേതൃത്വ സംവാദവും നവംബര്‍ എട്ടിന്‌, പ്രേമചന്ദ്രന്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക