2ജി: രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ജാമ്യം
Published on 01 December, 2011
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍
ജയിലില്‍ കഴിയുന്ന ആര്‍.കെ.ചന്ദോലിയക്ക് ജാമ്യം. സി.ബി.ഐ. പ്രത്യേക
കോടതിയാണ് ചന്ദോലിയക്ക് ജാമ്യം അനുവദിച്ചത്. എ.രാജ ടെലികോം
മന്ത്രിയായിരുന്ന കാലത്ത് രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു
ചന്ദോലിയ. കേസുമായി ബന്ധപ്പെട്ട് ജയിലിലായ ഡി.എം.കെ നേതാവ് കനിമൊഴി
അടക്കമുള്ളവര്‍ക്ക് കോടതി കഴിഞ്ഞദിവസങ്ങളില്‍ ജാമ്യം നല്‍കിയിരുന്നു.
കേസിലെ ഒന്നാംപ്രതിയായ എ.രാജയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ
ബെഹ്‌റയുമാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇനി തിഹാര്‍ ജയിലിലുള്ളവര്‍. പതിനേഴ്
പ്രതികളാണ് ആകെയുള്ളത്. നേരത്തെ ചന്ദോലിയയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ.
എതിര്‍ത്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല