Image

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി

Published on 01 December, 2011
മുല്ലപ്പെരിയാര്‍: തമിഴ്‌നാട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിലപാടിനെതിരെ തമിഴ്‌നാട് ജലവിഭവ വകുപ്പ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പരത്തുന്നുവെന്ന് അപേക്ഷയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അപേക്ഷയില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാടിന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് അപേക്ഷയില്‍ പറയുന്നു. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളം നടത്തുന്ന പ്രചാരണം നല്ല ഉദ്ദേശത്തോടെയല്ല. അണക്കെട്ടിനടുത്ത് നാല് ഭൂചലനങ്ങള്‍ മാത്രമാണ് അടുത്തിടെ ഉണ്ടായത്. ഡാമിന് വളരെ അകലെ ഉണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കില്ല. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് കേരളത്തിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിലക്കണമെന്ന് തമിഴ്‌നാട് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളും തമിഴ്‌നാട് കോടതിയില്‍ സമര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക