Image

കോഴിക്കോട്ടേയ്ക്കുള്ള വിമാനം കൊച്ചിയിലിറക്കി

Published on 01 December, 2011
കോഴിക്കോട്ടേയ്ക്കുള്ള വിമാനം കൊച്ചിയിലിറക്കി
കൊച്ചി: ദമാം-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ സര്‍വീസ് അവസാനിപ്പിച്ചത് വിമാനത്താവളത്തില്‍ പ്രതിഷേധത്തിനിടയാക്കി.

കോഴിക്കോട്ടേക്കുള്ളവരെ കൊച്ചിയില്‍ ഇറക്കിയതാണ് യാത്രക്കാരെ പ്രകോപ്പിച്ചത്. തുടര്‍ന്ന് അവര്‍ ബഹളമുണ്ടാക്കി. യാത്രക്കാര്‍ പ്രതിഷേധവുമായി വിമാനത്തില്‍ തന്നെ ഇരിപ്പുറപ്പിച്ചത് സംഘര്‍ഷം സൃഷ്ടിച്ചു. കോഴിക്കോട് റോഡ് മാര്‍ഗം എത്തിക്കാമെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ നിലപാട്. യാത്രക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് 2 മണിവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക