Image

ഫഹദും നസ്‌റിയയും വിവാഹിതരായി

Published on 21 August, 2014
ഫഹദും നസ്‌റിയയും വിവാഹിതരായി
തിരുവനന്തപുരം: സിനിമാതാരങ്ങളായ ഫഹദ് ഫാസിലും നസ് റിയ നസീമും വിവാഹിതരായി. കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചക്ക്12.00 നായിരുന്നു നികാഹ്. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ ഏതാനും ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഹോട്ടലിനകത്ത് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ആരാധകരെ നിയന്ത്രിക്കുന്നതിനായി കമ്പ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ച ക്ഷണക്കത്തുകളാണ് ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നത്. താര നിരയെ കാണാന്‍ വന്‍ ജനാവലിയാണ് ഹോട്ടലിന് പുറത്ത് കാത്തുനിന്നത്. നിക്കാഹിനു മുമ്പുള്ള മൈലാഞ്ചി കല്ല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ നടന്നിരുന്നു. 24ന് വൈകീട്ട് ആലപ്പുഴയില്‍ ഫഹദിന്റെ വീട്ടില്‍ വിവാഹ സല്‍കാരം നടക്കും.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്‌ളൂര്‍ ഡെയ്‌സി'ല്‍ ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഫഹദും നസ്രിയയും വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്ത ഫാസില്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
മലയാള സിനിമയില്‍ ഇന്ന് ഏറ്റവും കഴിവും തിരക്കുമുള്ള നടനാണ് ഫഹദ് ഫാസില്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലേക്കുവന്ന ഫഹദ് മികച്ച തിരിച്ചുവരവാണ് നടത്തിയത്.

ഫഹദും നസ്‌റിയയും വിവാഹിതരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക