Image

'നഗരവീഥിതന്‍ നടുവില്‍ ഞാന്‍': ശ്രീനിവാസനും സംഗീതയും വീണ്ടും ഒരുമിക്കുന്നു

Published on 21 August, 2014
'നഗരവീഥിതന്‍ നടുവില്‍ ഞാന്‍': ശ്രീനിവാസനും സംഗീതയും വീണ്ടും ഒരുമിക്കുന്നു
സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ഷിബു ബാലന്‍ സ്വതന്ത്ര സംവിധായകനാവുന്ന 'നഗരവീഥിതന്‍ നടുവില്‍ ഞാന്‍' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ്‌ ശ്രീനിവാസനും സംഗീതയും വീണ്ടും ഒന്നിക്കുന്നു.

ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള എക്കാലത്തേയും ഹിറ്റായിരുന്നു.

സാമൂഹ്യ ആക്ഷേപഹാസ്യമായി ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം മാലിന്യ നിര്‍മാര്‍ജ്ജനമാണ്‌. ശ്രീനിവാസനാണ്‌ സംഗീതയുടെ പേര്‌ ഈ ചിത്രത്തിലേക്ക്‌ നിര്‍ദ്ദേശിച്ചത്‌. വിവാഹശേഷം ദീര്‍ഘനാളായി സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന്‌ മാറി നില്‍ക്കുന്ന സംഗീത ആദ്യം ഇതിന്‌ സമ്മതിച്ചില്ല. എന്നാല്‍ ഒടുവില്‍ അവര്‍ സമ്മതം മൂളുകയായിരുന്നെന്ന്‌ ഷിബു പറഞ്ഞു.

തൃശൂര്‍ ഉടന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും.
'നഗരവീഥിതന്‍ നടുവില്‍ ഞാന്‍': ശ്രീനിവാസനും സംഗീതയും വീണ്ടും ഒരുമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക