Image

ഓ അതിലൊന്നും കാര്യമില്ല: ബിപാഷ

Published on 20 August, 2014
ഓ അതിലൊന്നും കാര്യമില്ല: ബിപാഷ
ചിത്രത്തിന്‌ ആവശ്യമെങ്കില്‍ ബിക്കിനി ധരിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന്‌ ബോളിവുഡ്‌ നടി ബിപാഷ ബസു പറഞ്ഞു. ബിക്കിനി ധരിക്കുക എന്നത്‌ തന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യമല്ലെന്ന്‌. അഭിനയിക്കുന്ന സിനിമയില്‍ ഗ്‌ളാമര്‍ ഒരു ഘടകമാണെങ്കില്‍ ബിക്കിനി ധരിക്കുന്നത്‌ ഒരു പ്രശ്‌നവുമില്ല.

ആദ്യതവണ ഞാന്‍ ബിക്കിനി ധരിച്ചപ്പോള്‍ ശരീരത്തിന്‌ ഇണങ്ങുമോയെന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ധൂം 2ല്‍ അഭിനയിക്കുന്‌പോഴേക്കും അത്‌ മാറി. എനിക്ക്‌ ബിക്കിനിയും ചേരുമെന്ന്‌ മനസിലായി ബിപാഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പ്‌ളേയേഴ്‌സ്‌ എന്ന സിനിമയിലും പിന്നീട്‌ ബിക്കിനി ധരിച്ചു. സംവിധായകന്റെ ആവശ്യപ്രകാരമാണ്‌ ഹംഷക്കല്‍സ്‌ എന്ന സിനിമയിലും ബിക്കിനി അണിഞ്ഞതെന്നും ബിപ്‌സ്‌ പറഞ്ഞു.

വിക്രം ഭട്ട്‌ സംവിധാനം ചെയ്യുന്ന ക്രീച്ചര്‍ 3ഉ എന്ന ഹൊറര്‍ സിനിമയാണ്‌ ബിപാഷയുടേതായി ഉടന്‍ റിലീസാവാനുള്ളത്‌.
ഓ അതിലൊന്നും കാര്യമില്ല: ബിപാഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക