Image

വംശീയവിവേചനം തടയാനുള്ള സമിതിയില്‍ ഇന്ത്യ തിരിച്ചെത്തി

Published on 01 December, 2011
വംശീയവിവേചനം തടയാനുള്ള സമിതിയില്‍ ഇന്ത്യ തിരിച്ചെത്തി
ന്യൂയോര്‍ക്ക് (യു.എന്‍): വംശീയവിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഐക്യരാഷ്ട്രസഭാ സമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയുടെ നിയുക്ത യു.എന്‍ അംബാസഡര്‍ ദിലീപ് ലാഹിരിയെയാണ് സമിതി അംഗമായി തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംവിധാനത്തിനുകീഴിലാണ് ഈ സ്വതന്ത്ര സമിതി പ്രവര്‍ത്തിക്കുന്നത്. പോള്‍ ചെയ്ത 167 വോട്ടുകളില്‍ 147 ഉം നേടിയാണ് ഇന്ത്യ വീണ്ടും സമിതിയില്‍ തിരിച്ചെത്തിയത്.

ചൈനയെ പരാജയപ്പെടുത്തി സംയുക്ത പരിശോധനാ സംഘത്തില്‍ ഇടം തേടിയ ഇന്ത്യയ്ക്ക് ഒരാഴ്ചകകം ലഭിച്ച ഇരട്ടി മധുരമാണ് ഈ തിരഞ്ഞെടുപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക