Image

ബാര്‍ ലൈസന്‍സ് ഇനി പഞ്ചായത്തുകള്‍ നല്‍കും

Published on 01 December, 2011
ബാര്‍ ലൈസന്‍സ് ഇനി പഞ്ചായത്തുകള്‍ നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവില്‍ എക്‌സൈസ് മന്ത്രി കെ. ബാബു ഒപ്പുവെച്ചു.

ഇതിനായി പഞ്ചായത്ത് നഗരപാലികാ വ്യവസ്ഥകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതുമുതല്‍ വിവാദത്തിലായിരുന്നു. മദ്യനയം തിരുത്തണമെന്ന് യു.ഡി.എഫ് ഘടക കക്ഷികളും നിരവധി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മന്ത്രി കെ. ബാബുവിന്റെ ആവശ്യപ്രകാരം അടിയന്തിരമായ യു.ഡി.എഫ് ഉപസമിതി ചേര്‍ന്നിരുന്നു.

മദ്യനയത്തില്‍ ഭേദഗതി വരുത്തിയുണ്ടാക്കിയ നടപടികള്‍ 2012 മാര്‍ച്ചിനായിരിക്കും നിലവില്‍ വരികയെന്ന് ഉപസമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മദ്യം വില്‍ക്കാനുള്ള പുതിയ ഔട്ട് ലെറ്റുകള്‍ അനുവദിക്കേണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ 348 ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. പഞ്ചായത്ത് നഗരപാലികാ നിയമപ്രകാരം മദ്യശാല അനുവദിക്കുന്നതിനുള്ള തീരുമാനമെടുക്കാനുള്ള അധികാരം അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഈ അധികാരം നായനാര്‍ സര്‍ക്കാരാണ് പിന്‍വലിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക