Image

അരണ്‍മനൈയുടെ പുറത്തിറങ്ങിയ ടീസര്‍ പൂര്‍ണ്ണമല്ല: നടി ഖുശ്‌ബു

Published on 19 August, 2014
അരണ്‍മനൈയുടെ പുറത്തിറങ്ങിയ ടീസര്‍ പൂര്‍ണ്ണമല്ല: നടി ഖുശ്‌ബു
ഭര്‍ത്താവും സംവിധാനയകനുമായ സുന്ദര്‍ സിയുടെ അരണ്‍മനൈ എന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസര്‍ പൂര്‍ണ്ണമല്ലെന്ന്‌ നടി ഖുശ്‌ബു ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ ഉടന്‍ പുറത്തിറക്കുമെന്നും നടി ഖുശ്‌ബു പറഞ്ഞു.

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അണിയറ പ്രവര്‍ത്തകരിലാരോ ചിത്രത്തിന്റെ ടീസര്‍ നെറ്റില്‍ പ്രചരിപ്പിച്ചെന്നാണ്‌ ഖുശ്‌ബു പറയുന്നത്‌. തങ്ങള്‍ക്കൊപ്പം തന്നെയുണ്ടായിരുന്ന ചിലര്‍ തന്നെയാണ്‌ ഇതിന്‌ പിന്നിലെന്നും ഖുശ്‌ബു. പൂര്‍ണമാകാത്ത ടീസറാണ്‌ പുറത്തായിത്‌. തന്റെ ഭര്‍ത്താവിനെയും ചിത്രത്തിലെ മറ്റ്‌ അണിയറ പ്രവര്‍ത്തകരേയും ഇത്‌ ഏറെ വിഷമിപ്പിച്ചെന്നും ഖുശ്‌ബു. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അരണ്‍മനൈ ഇതിനോടകം തന്നെ വാര്‍ത്തയായിരുന്നു.

വിനയ്‌ റായ്‌, സന്താനം, ലക്ഷ്‌മി റായ്‌, ആന്‍ഡ്രിയ ജെര്‍മിയ, സൂരി, കോവൈ സരള, മനോബാല എന്നിവരാണ്‌ ഹൊറര്‍ കോമഡി ചിത്രമായ അരണ്‍മനൈയില്‍ അഭിനയിക്കുന്നത്‌.
അരണ്‍മനൈയുടെ പുറത്തിറങ്ങിയ ടീസര്‍ പൂര്‍ണ്ണമല്ല: നടി ഖുശ്‌ബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക