Image

കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ്‌ ഉയരുന്നു

Published on 01 December, 2011
കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ്‌ ഉയരുന്നു
കട്ടപ്പന: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ വീണ്ടും അപകടകരമായ അവസ്ഥയില്‍ വീണ്ടും വര്‍ധിക്കുന്നു. ഇന്നലെ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശങ്ങളില്‍ പെയ്‌ത കനത്ത മഴയേത്തുടര്‍ന്ന്‌ 136.5 അടിയായി ജലനിരപ്പ്‌ ഉയര്‍ന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 136 അടിയാണ്‌. ജലനിരപ്പ്‌ ഉയര്‍ന്നതോടെ 13 സ്‌പില്‍വേയിലൂടെയും അധികജലം പെരിയാര്‍ വഴി ഇടുക്കി ജലസംഭരണിയിലേയ്‌ക്കു ഒഴുകുന്നതു വര്‍ധിച്ചു.

ഇതിനിടെ നീരൊഴുക്ക്‌ കൂടിയതിനെ തുടര്‍ന്ന്‌ ഇടുക്കി അണക്കെട്ടിലെയും ജലനിരപ്പ്‌ ഉയര്‍ന്നു തുടങ്ങി. അതിനാല്‍ ജലനിരപ്പ്‌ കുറയ്‌ക്കാന്‍ ഇവിടെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക