Image

മുല്ലപ്പെരിയാര്‍ അപകടഭീഷണി: ഇടുക്കി ഡാമിലെ വൈദ്യുതി ഉത്‌പാദനം കൂട്ടി

Published on 01 December, 2011
മുല്ലപ്പെരിയാര്‍ അപകടഭീഷണി: ഇടുക്കി ഡാമിലെ വൈദ്യുതി ഉത്‌പാദനം കൂട്ടി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടഭീഷണി കുറയ്‌ക്കാന്‍ ഇടുക്കി ഡാമിലെ വൈദ്യുതി ഉത്‌പാദനം വര്‍ധിപ്പിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അവിടെനിന്നുള്ള വെള്ളം ഇടുക്കിയിലേക്കാണ്‌ ഒഴുകിയെത്തുന്നത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ വെള്ളംകൂടി ഉള്‍ക്കൊള്ളാനുള്ള സംഭരണശേഷി ഇടുക്കി ഡാമിനില്ല. അതിനാലാണ്‌ വൈദ്യുതി ഉത്‌പാദനം കൂട്ടി വെള്ളത്തിന്റെ അളവ്‌ കുറയ്‌ക്കുന്നത്‌. കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിച്ചും അധികജലം തുറന്നുവിട്ടും ജലനിരപ്പ്‌ അടിയന്തരമായി കുറയ്‌ക്കാനാണു തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക