Image

ജോസ്‌ കണിയാലി ഇന്‍ഡ്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ പ്രസിഡന്റ്‌, ബിജു സഖറിയ ജനറല്‍ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2011
ജോസ്‌ കണിയാലി ഇന്‍ഡ്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ പ്രസിഡന്റ്‌, ബിജു സഖറിയ ജനറല്‍ സെക്രട്ടറി
ചിക്കാഗോ: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം പ്രസിഡന്റ്‌ ബിജു സഖറിയായുടെ അദ്ധ്യക്ഷതയില്‍ കൂടി. ജനറല്‍ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്‌ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ജോസ്‌ കണിയാലി (പ്രസിഡന്റ്‌), ജോയിച്ചന്‍ പുതുക്കുളം (വൈസ്‌ പ്രസിഡന്റ്‌), ബിജു സഖറിയ (ജനറല്‍ സെക്രട്ടറി), ശിവന്‍ മുഹമ്മ (സെക്രട്ടറി), ബിജു കിഴക്കേക്കുറ്റ്‌ (ട്രഷറര്‍) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.
ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ കെ.എം. ഈപ്പന്‍, അനിലാല്‍ ശ്രീനിവാസന്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍, വിന്‍സെന്റ്‌ ജോസഫ്‌, ചാക്കോ മറ്റത്തിപറമ്പില്‍, വര്‍ഗീസ്‌ പാലമലയില്‍, അരുണ്‍ നായര്‍, പ്രസ്‌ പിള്ള, ജോയി ചെമ്മാച്ചേല്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ബിജു സഖറിയ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങളോട്‌ സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
നാഷണല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ വിജയകരമായി നടത്തപ്പെട്ട ഇന്ത്യാ പ്രസ്‌ ക്ലബ്‌ ന്യൂ ജേഴ്‌സി കോണ്‍ഫറന്‍സിനെക്കുറിച്ച്‌ വിലയിരുത്തുകയും കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന്‌ സഹായ സഹകരണങ്ങള്‍ നല്‍കിയ ഏവര്‍ക്കും നന്ദി പറയുകയും ചെയ്‌തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ്‌ കണിയാലി ഇന്‍ഡ്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ സ്ഥാപക പ്രസിഡന്റ്‌, ഇന്‍ഡ്യ പ്രസ്‌ ക്ലബ്‌ ദേശീയ പ്രസിഡന്റ്‌, പ്രസ്‌ ക്ലബ്‌ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ജോസ്‌ കണിയാലി നടത്തിയ പ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും മലയാളി സമൂഹത്തിന്റെയും പുരോഗതിക്കായി മുന്നിട്ട്‌ പ്രവര്‍ത്തിക്കുമെന്ന്‌ പ്രസ്‌താവിച്ചു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം സ്‌നേഹവിരുന്നോടെ സമാപിച്ചു.
ജോസ്‌ കണിയാലി ഇന്‍ഡ്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ പ്രസിഡന്റ്‌, ബിജു സഖറിയ ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക