Image

ഐ.പി.എ.സി. പ്രവാസികളുടെ സ്‌പന്ദനം

പന്തളം ബിജു തോമസ്‌ Published on 01 December, 2011
ഐ.പി.എ.സി. പ്രവാസികളുടെ സ്‌പന്ദനം
ലാസ്‌ വേഗസ്‌: ഒരു വ്യാഴവട്ടക്കാലമായി സ്വന്തം രാജ്യത്തെ ഉദ്യോഗസ്ഥ മേലാളന്മാരുടെ അവഗണനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രവാസി ജനത, അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ഒറ്റക്കെട്ടായി രൂപീകരിച്ച ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ (IPAC) വമ്പിച്ച ജനപിന്തുണ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

ജാതി,മത,രാഷ്ട്രീയ താല്‌പര്യങ്ങള്‍ക്കതീതമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഐ.പി.എസി.യുടെ പ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കൂടിയും ഇലക്ട്രോണിക്‌ വോട്ടിംഗിലൂടെയും ലഭിക്കുന്ന വോട്ടുകളും പ്രതികരണങ്ങളും `അവഗണനയുടെ പ്രതീക'മെന്ന നിലക്ക്‌ ഒരു വലിയ നിവേദനമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ക്ക്‌ സമര്‍പ്പിക്കാനും, അതിനുള്ള പരിഹാര നടപടികള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു.

ഇന്ത്യന്‍ പ്രവാസിയുടെ ജനകീയ മുന്നേറ്റമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഐ.പി.എ.സി.യുടെ പ്രവര്‍ത്തനങ്ങള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയതായി വിലയിരുത്തപ്പെടുന്നു. അതിന്റെ ഭാഗമായി ഇന്ത്യന്‍ അംബാസഡറും മറ്റു കോന്‍സുല്‍ ജനറല്‍മാരുമായും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഡല്‍ഹിയിലുള്ള മന്ത്രാലയങ്ങളുമായി അടുത്തഘട്ട ചര്‍ച്ചയ്‌ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥന്മാരേയും മന്ത്രിമാരേയും കണ്ട്‌ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക്‌ ജനുവരിയില്‍ തുടക്കം കുറിക്കും.

പ്രവാസി ജനതയെ പൊതുവായി ബാധിക്കുന്ന വിസ, ഓ.സി.ഐ., പി.ഐ.ഒ., ഇരട്ട നികുതി മുതലായ 14 പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മുന്നേറുന്ന ഐ.പി.എ.സി.യുടെപൂര്‍ണ്ണവിവരങ്ങള്‍ അറിയുവാനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വോട്ടുകളും രേഖപ്പെടുത്തുവാനും ദയവായി www.pravasiaction.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
ഐ.പി.എ.സി. പ്രവാസികളുടെ സ്‌പന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക