Image

6 തീവ്രവാദികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

Published on 01 December, 2011
6 തീവ്രവാദികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യത്ത്‌ വിവിധ സ്‌ഫോടനങ്ങള്‍ നടത്തിയവരെന്ന്‌ സംശയിക്കുന്ന 6 ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുനെ ജര്‍മന്‍ ബേക്കറി, ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയം, ഡല്‍ഹി ജുമാമസ്‌ജിദ്‌ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനത്തിന്‌ പിന്നില്‍ ഇവരാണെന്ന്‌ സംശയിക്കുന്നു.പാക്ക്‌ പൗരന്‍ മുഹമ്മദ്‌ ആദില്‍ (40), ഇന്ത്യക്കാരായ മുഹമ്മദ്‌ ഖത്തീര്‍ സിദ്ദീഖ്‌ (27), മുഹമ്മദ്‌ ഇര്‍ഷാദ്‌ ഖാന്‍ (52), ഗൗഹര്‍ അസീസ്‌ ഖുമനി (31), ഗയുര്‍ അഹമ്മദ്‌ ജമാലി (21), അബ്‌ദുറഹിമാന്‍ (19) എന്നിവരാണു പിടിയിലായത്‌. ഇവരില്‍നിന്ന്‌ രണ്ട്‌ എകെ 47 തോക്കുകള്‍ ഉള്‍പ്പടെ നിരവധി സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തു.

2010 ഫെബ്രുവരിയില്‍ ജര്‍മന്‍ ബേക്കറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 17 പേരാണു കൊല്ലപ്പെട്ടത്‌; 65 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ്‌ ഹെഡ്‌ലി സന്ദര്‍ശിച്ചു രൂപരേഖ തയാറാക്കിയ സ്‌ഥലങ്ങളില്‍ ജര്‍മന്‍ ബേക്കറിയും ഉള്‍പ്പെട്ടിരുന്നു. ഏപ്രില്‍ 17ന്‌ ഐപിഎല്‍ ക്രിക്കറ്റ്‌ മല്‍സരത്തിനിടെയായിരുന്നു ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിനു പുറത്തെ സ്‌ഫോടനം. ഇതില്‍ 40 പേര്‍ക്കു പരുക്കേറ്റു. കോമണ്‍വെല്‍ത്ത്‌ഗെയിംസ്‌ തുടങ്ങുന്നതിനു രണ്ടാഴ്‌ച മുന്‍പ്‌ 2010 സെപ്‌റ്റംബര്‍ 19നായിരുന്നു ഡല്‍ഹി ജുമാ മസ്‌ജിദിനു സമീപത്തെ വെടിവയ്‌പില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക