Image

സ്വാതന്ത്ര്യം: ഒരു കണക്കു പുസ്‌തകം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 14 August, 2014
സ്വാതന്ത്ര്യം: ഒരു കണക്കു പുസ്‌തകം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
നീളവും വീതിയും അളന്ന്‌
വിസ്‌തീര്‍ണ്ണം നിര്‍ണ്ണയിക്കുന്ന,
മുനമ്പും കുനിപ്പും തിങ്ങിയ
ദേശപ്രതലത്തെ
ദീര്‍ഘചതുരത്തില്‍
വര്‍ണ്ണക്കൂട്ടുതേച്ചു
താങ്ങുന്ന ആരക്കാലുകളെ
വൃത്തത്തില്‍ തളച്ച്‌
ചുറ്റളവും
നിറഭേദങ്ങളുടെ അനുപാതവും
വിഷമഭിന്നമാക്കുന്ന,
ഏകകങ്ങളുടെ
കൂട്ടിക്കുഴച്ചലാകുന്നു
സ്വാതന്ത്ര്യം:

അനിയതമായ
ചങ്ങലക്കണ്ണിയെ
സമതയുള്ള ചതുരമായും
സമത്വമുള്ള ചത്വരമായും
ചതുരതയോടെ,
പരിപൂര്‌ണ്ണ തയുടെ
അര്‍ത്ഥ വൃത്തമാക്കുന്ന
അറ്റമറിയാത്ത
കാവ്യസ്രോതസ്സ്‌.

മറുവശം കാട്ടാത്ത
ചന്ദ്രബിംബംതൊട്ട്‌
നക്ഷത്രമമ്പതുമെണ്ണി,
വരയന്‍ സൂട്ടിട്ട്‌,
സമയനഷ്ടബോധത്തിന്‍
വഴിക്കണക്കിനെ
മനക്കണക്കാക്കി
പൊലിയാവഴിവിളക്കില്‍,
അന്തിമക്കൂട്ടപ്പൊരിച്ചലിനു
വഴിമരുന്നു തേടും
ഭൂപട നിമ്‌നോന്നതങ്ങളെ
ത്തടവി, തടവു തുറന്നു
തലോടുന്നൂ ഈ പാതിരാവിലും!
സ്വാതന്ത്ര്യം: ഒരു കണക്കു പുസ്‌തകം (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക