Image

പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ജോയ്‌ ശാസ്‌താംപടിക്കല്‍ നിര്യാതനായി

Published on 01 December, 2011
പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ജോയ്‌ ശാസ്‌താംപടിക്കല്‍ നിര്യാതനായി
പാലക്കാട്‌: പ്രശസ്‌ത പത്രപ്രവര്‍ത്തകനും മലയാള മനോരമ റസിഡന്റ്‌ എഡിറ്ററുമായ ജോയ്‌ ശാസ്‌താംപടിക്കല്‍ (75) നിര്യാതനായി. ഏറെ നാളായി അസുഖത്തെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1961 ല്‍ തൃശൂരില്‍ നിന്നിറങ്ങുന്ന ടെലഗ്രാഫ്‌ പത്രത്തിന്റെ സഹ പത്രാധിപരായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1966ലാണ്‌ മനോരമയിലെത്തുന്നത്‌. ഏഴുവര്‍ഷം മനോരമ പാലക്കാട്‌ ബ്യൂറോയുടെ ചുമതലക്കാരനായിരുന്നു.

പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള കെ.വി. ഡാനിയേല്‍, എന്‍.വി. പൈലി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. പരേതയായ മേരിയാണു ഭാര്യ. മക്കള്‍: സ്‌മിത (ബാങ്ക്‌ ഉദ്യോഗസ്ഥ), സുമേഷ്‌ (ബഹ്‌റിന്‍). മരുമക്കള്‍: സാജന്‍ (കേന്ദ്ര നാളികേര വികസന ബോര്‍ഡ്‌ ഉദ്യോഗസ്ഥന്‍), വീണ.
പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ജോയ്‌ ശാസ്‌താംപടിക്കല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക