Image

അരുണ്‍ മജുംദാര്‍ യു.എസ്. ഊര്‍ജവകുപ്പിലെ അണ്ടര്‍ സെക്രട്ടറി

Published on 30 November, 2011
അരുണ്‍ മജുംദാര്‍ യു.എസ്. ഊര്‍ജവകുപ്പിലെ  അണ്ടര്‍ സെക്രട്ടറി
അരുണ്‍ മജുംദാറിനെ യു.എസ്. ഊര്‍ജവകുപ്പിലെ പുതിയ അണ്ടര്‍ സെക്രട്ടറിയായി പ്രസിഡന്‍റ് ഒബാമ നിയമിച്ചു.

മുംബൈ ഐ.ഐ.ടി.യില്‍ നിന്ന് പഠിച്ചിറങ്ങിയ മജുംദാര്‍ 2009 മുതല്‍ ഊര്‍ജ ഏജന്‍സിയുടെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ് ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു. അതിനു മുമ്പ് ലോറന്‍സ് ബെര്‍ക്‌ലി ദേശീയ ലാബിലെ ഊര്‍ജ പരിസ്ഥിതി വിഭാഗത്തില്‍ അസോസിയേറ്റ് ലബോറട്ടറി ഡയറക്ടര്‍, കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദേശീയ അക്കാദമി ഓഫ് എന്‍ജിനീയറിങ്ങിലേക്ക് അരുണ്‍ മജുംദാര്‍ 2005-ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക