Image

ആഷിക് അബു ചിത്രത്തില്‍ കാളിദാസന്‍ അഭിനയിക്കില്ല

Published on 16 August, 2014
ആഷിക് അബു ചിത്രത്തില്‍ കാളിദാസന്‍ അഭിനയിക്കില്ല
ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ ഉടന്‍ സിനിമയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ വെറുതെയായി. ജയറാമിനെ പോലെ മിക്ച മിമിക്രി കലാകാരന്‍ കൂടിയായ കാളിദാസന്‍ വീണ്ടും സിനിമയിലേക്ക് വരുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.  ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയിലൂടെയായിരുന്നു കാളിദാസന്റെ മടങ്ങി വരവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ആഷിക് അബുവിന്റെ സിനിമയില്‍ കാളിദാസന്‍ അഭിനയിക്കുന്നില്ലെന്ന് ജയറാം പറഞ്ഞു. 

കാളിദാസനെ തേടി നിരവധി ഓഫറുകള്‍ വരുന്നുണ്ട്. പ്രധാനമായും തമിഴില്‍ നിന്നാണ് കൂടുതല്‍ ഓഫറുകള്‍. എന്നാല്‍ ഇതുവരെ ഒരു സിനിമയിലും അഭിനയിക്കാന്‍ കാളിദാസന്‍ കരാര്‍ ഒപ്പിട്ടിട്ടില്ലയ ആഷിക് അബുവിന്റെ സിനിമയിലും കാളിദാസന്‍ അഭിനയിക്കുന്നില്ല. അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് കാളിദാസന്‍ തന്നെയാണ് - ജയറാം പറഞ്ഞു.

ആഷിക് അബു ചിത്രത്തില്‍ കാളിദാസന്‍ അഭിനയിക്കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക