Image

കൃത്രിമ ബീജസങ്കലനത്തിന്‌ ജര്‍മന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 30 November, 2011
കൃത്രിമ ബീജസങ്കലനത്തിന്‌ ജര്‍മന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നു
ബര്‍ലിന്‍: കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക്‌ കൃത്രിമ ബീജ സങ്കലനം നടത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന്‌ ജര്‍മന്‍ ഫാമിലി മിനിസ്റ്റര്‍ ക്രിസ്റ്റിന ഷ്‌റോഡര്‍. കൃത്രിമ ബീജ സങ്കലന ചികിത്സ ഉപയോഗിക്കാന്‍ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുന്നതിനാണു നടപടി.

ഏകദേശം 10,000 യൂറോയാണ്‌ കൃത്രിമ ബീജ സങ്കലന ചികിത്സയ്‌ക്കു ചെലവ്‌. നാലു പ്രഗ്‌നന്‍സി ശ്രമങ്ങള്‍ പരാജയപ്പെട്ടവര്‍ ഇതു നടത്തുമ്പോള്‍ പകുതിപ്പേരുടെ ചെലവ്‌ സര്‍ക്കാര്‍ വിഹിക്കുന്ന രീതിയിലുള്ള പദ്ധതിയാണ്‌ തയാറാക്കിയിരിക്കുന്നതെന്ന്‌ ഷ്രോഡര്‍ വിശദീകരിച്ചു.

സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ പ്ലാനുകള്‍ മുന്‍പ്‌ ഇതിനുള്ള ചെലവ്‌ വഹിച്ചിരുന്നു. 2004ല്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച്‌, പകുതി ചെലവ്‌ മാത്രമാണ്‌ വഹിക്കുക എന്നായി. മൂന്നു തവണത്തേക്കു മാത്രമായി ഇതു പരിമിതപ്പെടുത്തുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക