Image

കേരള നിയമസഭയുടെ തീരുമാനം തമിഴ്‌നാടിനെ ബാധിക്കില്ല: കരുണാനിധി

Published on 30 November, 2011
കേരള നിയമസഭയുടെ തീരുമാനം തമിഴ്‌നാടിനെ ബാധിക്കില്ല: കരുണാനിധി
ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച്‌ കേരള നിയമസഭ എടുക്കുന്ന തീരുമാനം തമിഴ്‌നാടിനെ ബാധിക്കില്ലെന്ന്‌ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ്‌. പ്രശ്‌നം കേരളം പെരുപ്പിച്ചുകാണിക്കുകയാണെന്നും കരുണാനിധി കുറ്റപ്പെടുത്തി.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കും. തിങ്കളാഴ്‌ച ചേരുന്ന കമ്മീഷന്റെ സമ്പൂര്‍ണ യോഗമായിരിക്കും വിഷയം പരിഗണിക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക