Image

സംവിധായകരായ ജയരാജിനും കമലിനും വിലക്ക്‌

Published on 30 November, 2011
സംവിധായകരായ ജയരാജിനും കമലിനും വിലക്ക്‌
കൊച്ചി: സിനിമാ രംഗത്ത്‌ വീണ്ടും വിലക്കുകള്‍. സംവിധായകരായ കമലിന്റെയും ജയരാജിന്റെയും സിനിമകള്‍ വിതരണത്തിന്‌ എടുക്കരുതെന്ന്‌ ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്റെ തീരുമാനിച്ചു.
മുന്‍ ധാരണ പ്രകാരം ഈ മാസം 27 മുതല്‍ ചിത്രങ്ങള്‍ വിതരണത്തിന്‌ എടുത്താല്‍ മതിയെന്നായിരുന്നു സിനിമാ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്‌. ഇതിനു വിരുദ്ധമായി സമരം തീര്‍ന്നപ്പോള്‍ തന്നെ കമലിന്റേയും ജയരാജിന്റേയും ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിയതാണ്‌ അസോസിയേഷനെ ചൊടിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക