Image

മഞ്ജുവിന് പിന്നാലെ ജ്യോതികയും ചോദിക്കുന്നു 'ഹൗ ഓള്‍ഡ് ആര്‍ യു'

Published on 14 August, 2014
മഞ്ജുവിന് പിന്നാലെ ജ്യോതികയും ചോദിക്കുന്നു 'ഹൗ ഓള്‍ഡ് ആര്‍ യു'

പതിനാല് വര്‍ഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ രണ്ടാം വരവിന് കളമൊരുക്കിയ ഹൗ ഓ!ള്‍ഡ് ആര്‍ യു എന്ന സിനിമ തമിഴില്‍ ഒരു നടിയുടെ മടങ്ങിവരവിന് വഴിമരുന്നിടുന്നു. മലയാളിക്ക് മഞ്ജു വാര്യരെ പോലെ,? തമിഴിന് പ്രിയപ്പെട്ടവളായ ജ്യോതികയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ നായികയാവുന്നത്. മഞ്ജു, പതിനാല് വര്‍ഷത്തിനു ശേഷം മലയാളത്തില്‍ മടങ്ങിയെത്തുന്‌പോള്‍ ജ്യോതിക ഏഴു വര്‍ഷത്തിനു ശേഷമാണ് സിനിമയിലേക്കുള്ള രണ്ടാം വരവ് നടത്തുന്നത്. 

2007ല്‍ മണികണ്ഠ എന്ന സിനിമയിലാണ് ജ്യോതിക ഒടുവില്‍ അഭിനയിച്ചത്. റോഷന്‍ തന്നെയാണ് സിനിമ തമിഴിലും ഒരുക്കുന്നത്. ജ്യോതികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍തരവുമായ സൂര്യയുടെ ടു ഡി എന്റര്‍ടെയ്ന്റമെന്രാണ് ഹിന്ദി അടക്കമുള്ള ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്. അതേസമയം സൂര്യ ചിത്രത്തിലുണ്ടാവില്ല.  അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരി
ക്കുന്നതെന്ന്  റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. സിനിമയുടെ പേര് തമിഴിലായിരിക്കും. 

മഞ്ജുവിന് പിന്നാലെ ജ്യോതികയും ചോദിക്കുന്നു 'ഹൗ ഓള്‍ഡ് ആര്‍ യു'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക