Image

മണിപ്പൂരില്‍ ബോംബ്‌ സ്‌ഫോടനം: ഒരാള്‍ മരിച്ചു, 3 പേര്‍ക്ക്‌ പരിക്ക്‌

Published on 30 November, 2011
മണിപ്പൂരില്‍ ബോംബ്‌ സ്‌ഫോടനം: ഒരാള്‍ മരിച്ചു, 3 പേര്‍ക്ക്‌ പരിക്ക്‌
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. മണിപ്പൂരില്‍ നടന്ന ഒരു ആഘോഷപരിപാടിക്കിടെയാണ്‌ സ്‌ഫോടനമുണ്ടായത്‌. നക്‌സല്‍ ആക്രമണമെന്ന്‌ പോലീസ്‌ സംശയിക്കുന്നു. ഇംഫാലില്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കവേയാണ്‌ സ്‌ഫോടനം.

ഒരു ഓട്ടോറിക്ഷയിലാണ്‌ ബോംബ്‌ വെച്ചിരുന്നത്‌ എന്ന്‌ പോലീസ്‌ പറഞ്ഞു. ബോംബ്‌ സ്‌ക്വാഡ്‌ സ്ഥലത്തെത്തിയിട്ടുണ്ട്‌. ഇവിടെനിന്ന്‌ ഒരു ബോംബ്‌ കണ്ടെടുത്തു. ഇവിടെപ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനോടനുബന്ധിച്ച്‌ ചില നക്‌സല്‍ സംഘടനകള്‍ 72 ബന്ദിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഇവരാകാം സ്‌ഫോടനത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ സംശയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക