Image

മുല്ലപ്പെരിയാര്‍ ‍: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന കാര്യത്തില്‍ തീരുമാനമായില്ല

Published on 30 November, 2011
മുല്ലപ്പെരിയാര്‍ ‍: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന കാര്യത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം; മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും പ്രതിപക്ഷവുമായി ആലോചിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍മതിയെന്ന് ധാരണയിലെത്തുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന പ്രമേയം പാസാക്കുന്നതിനായി ഡിസംബര്‍ ആദ്യവാരം പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക