Image

കല്‍മാഡിയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്ക് നോട്ടീസ്‌

Published on 30 November, 2011
കല്‍മാഡിയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്ക് നോട്ടീസ്‌
ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സംഘാടകസമിതി മുന്‍ അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുടെ ജ്യാമാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസയച്ചു. കല്‍മാഡിയുടെ ജാമ്യാപേക്ഷയില്‍ ജനുവരി ആറിനകം മറുടി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിബിഐക്ക് നോട്ടീസയച്ചിരിക്കുന്നത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി ഈ മാസം മൂന്നി സിബിഐ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് കാണിച്ചാണ് കല്‍മാഡി ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക