കോഴിക്കോട് : സീരിയല്‍ നടിയായ പ്രിയങ്കയുടെ
മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന് മാതാപിതാക്കള്‍ . കഴിഞ്ഞ ഞായറാഴ്ചയാണ്
അശോകപുരത്തെ ഒരു ഫ്‌ളാറ്റില്‍ നടിയെ വിഷം അകത്തുചെന്ന നിലയില്‍
കണെ്ടത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.
താമരശേരി സ്വദേശിയായ റഹീം എന്നയാള്‍ വാടകക്കെടുത്ത ഫ്‌ളാറ്റിലാണ് യുവതിയെ
വിഷം കഴിച്ച നിലയില്‍ കണെ്ടത്തിയിരുന്നത്. റഹീമാണ് യുവതിയെ കൂട്ടികൊണ്ടു
പോയതെന്നും മകളുടെ മരണത്തില്‍ ദുരൂഹതയുണെ്ടന്നും പ്രിയങ്കയുടെ അമ്മ
ജയലക്ഷ്മി ആരോപിച്ചു.
മാതാപിതാക്കള്‍ വേര്‍പെട്ടു കഴിയുകയാണ്. മാതാവ് ജയലക്ഷമി മറ്റൊരു വിവാഹം
കഴിച്ച് എരഞ്ഞിപ്പാലത്താണ് താമസിക്കുന്നത്. അശോകപുരത്ത് റഹീം വാടകക്ക്
എടുത്ത ഫ്‌ളാറ്റില്‍ താമസിക്കുമ്പോള്‍ വിഷം അകത്തു ചെന്ന് അവശനിലയിലായ
യുവതിയെ റഹീമിന്റെ സുഹൃത്തുക്കള്‍ രണ്ടുപേരാണ് ആശുപത്രിയില്‍
എത്തിച്ചിരുന്നത്.
എന്നാല്‍ റഹീമിന്റെ നീക്കത്തില്‍ ഗൂഡലക്ഷ്യമുണെ്ടന്ന് പ്രിയങ്കയുടെ അമ്മ
പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം റഹീമിനെക്കുറിച്ചുള്ള
അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടരീതിയിലുള്ള അന്വേഷണം
നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല