Image

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായി

Published on 30 November, 2011
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായി
പാലക്കാട്: ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണത്തിനെതിരെ സോഷ്യലിസ്റ്റ് ജനത കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. സി.പി.എമ്മിന്റെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് യു.ഡി.എഫിന് ഭരണം നഷ്ടമാക്കിയത്. ആകെയുള്ള പതിനാല് അംഗങ്ങളില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അഞ്ചും സിപി.എമ്മിന് നാലുപേരുമാണുള്ളത്.

ഇവര്‍ ഒരുമിച്ചതോടെ ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുകയാണുണ്ടായത്. അഞ്ചു പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കെ.ഗോപാലസ്വാമിയ്‌ക്കെതിരാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. വരണാധികാരി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സക്കീര്‍ ഹുസൈന്റെ സാന്നിധ്യത്തിലാണ് പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക