Image

സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.

ലൂതറയില്‍ Published on 30 November, 2011
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.

റ്റാമ്പാ: പാട്ടിന്റെ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ, പത്മഭൂഷന്‍ ഡോക്ടര്‍ കെ.ജെ. യേശുദാസിനെ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ റ്റാമ്പായില്‍ ആദരിച്ചു. റ്റാമ്പായിലെ സിക്കിള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന ചടങ്ങിനു പ്രസിഡന്റ് സണ്ണി മറ്റമന ഏവര്‍ക്കും സ്വാഗതം നേര്‍ന്നു. പുലരിയില്‍ കണികേട്ടുണരാന്‍ , പ്രാര്‍ത്ഥിക്കാന്‍ , പ്രണയിക്കാന്‍ , ആശിക്കാന്‍, ആശ്വസിപ്പിക്കാന്‍, ആനന്ദിക്കാന്‍ , സ്വാന്തനമാകാന്‍ , താരാട്ടാകാന്‍ ഒക്കെ നമ്മുക്ക് ഈ നാദം വേണം ഏതു വിദൂര ദേശത്തു ചെന്നാലും ഓര്‍മ്മകളിലും, സ്വപ്നങ്ങളിലും നിറഞ്ഞ നില്ക്കുന്ന ദേവസംഗീതം ഇങ്ങനെയുള്ള വാക്കുകള്‍ കൊണ്ടായിരുന്നു പ്രസിഡന്റ് സണ്ണി മറ്റമന ഡോക്ടര്‍ കെ.ജെ. യേശുദാസിനും സ്വാഗതം ആശംസിച്ചത്.

ശ്രീമതി ജെസ്സി കുളങ്ങര രചിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ ആലപിച്ച ഒരു ഗാനത്തോടെ ആയിരുന്നു യേശുദാസിനെ വേദിയിലേക്ക് ആനയിച്ചത്. പ്രസിഡന്റ് സണ്ണി മറ്റമന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.വി. ചെറിയാന്‍ , ഡോക്ടര്‍ രാധാകൃഷ്ണന്‍ , ഡോക്ടര്‍ നാഥന്‍ , സാബു ലൂക്കോസ്, വര്‍ഗ്ഗീസ് തോമസ്(രാജന്‍ ) എന്നിവര്‍ യേശുദാസിനു ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കുകയും പൊന്നാടകള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മറുപടി പ്രസംഗത്തില്‍ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതു മുതലുള്ള സംഭവങ്ങള്‍ അദ്ദേഹം വേദിയില്‍ വിവരിച്ചു. തുടര്‍ന്ന് യേശുദാസും മകന്‍ വിജയ് യേശുദാസും ചേര്‍ന്ന് നിറഞ്ഞു കവിഞ്ഞ സദസ്സിനു മുമ്പില്‍ 4 മണിക്കൂര്‍ സംഗീതവിരുന്നു നടത്തി.
 
വൈസ് പ്രസിഡന്റ് കിഷോര്‍ പീറ്റര്‍ ആയിരുന്നു പരിപാടികളുടെ അവതാരകന്‍ ഷിജു മാത്യൂ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി. പരിപാടികള്‍ക്ക് എംഎസിഎഫ് കമ്മിറ്റി അംഗങ്ങളായ സണ്ണി മറ്റമന, ലൂതറയില്‍ , കിഷോര്‍ പീറ്റര്‍ , ഷീലാകുട്ടി, ജിനോവര്‍ഗ്ഗീസ്, സുരേഷ് നായര്‍ , ബോബി കുരുവിള, ടി. ഉണ്ണികൃഷ്ണന്‍ , ഫിലിപ്പ് ഡാനിയേല്‍ , സജി മാത്യൂ, കരോളിന്‍ ബ്രെസ്സന്‍, ജേക്കബ് മാത്യൂ, ലിസ്സി മാത്യൂ, റോഹന്‍ ഏബ്രഹാം, ഷിജു മാത്യൂ, റീത്ത രമണി എന്നിവര്‍ നേതൃത്വം നല്‍കി.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
ഡോ. കെ.ജെ. യേശുദാസ് എംഎസിഎഫ് കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
ഡോ.കെ. ജെ യേശുദാസിനെ പ്രസിഡന്റ് സണ്ണി മറ്റമന പൊന്നാട അണിയിച്ച് ആദരിക്കുന്നു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ ഗാനഗന്ധര്‍വ്വനെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക