Image

"ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു.

സണ്ണികല്ലൂപ്പാറ Published on 30 November, 2011
"ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു.

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനല്‍ എന്നറിയപ്പെടുന്ന മലയാളം ടെലിവിഷന്‍ യു.എസ്സ്.എ യ്ക്ക് വേണ്ടി കുറെ പുതുമകള്‍ ഉള്ള "ഗ്രീന്‍ കാര്‍ഡ്" എന്ന പരമ്പരയുടെ ചിത്രീകരണം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലായി ധൃതഗതിയില്‍ നടക്കുന്നു.

അക്കരക്കാഴ്ച്ചകള്‍ക്കു ശേഷം ജോസുകുട്ടി കല്ലുങ്കലും, സജിനി സഖറിയായും, ഒന്നിക്കുന്ന ഗ്രീന്‍കാര്‍ഡിന്റെ തിരക്കഥ സംഭാഷണം നിര്‍വ്വഹിക്കുന്നത് ഏഷ്യാനെറ്റ്, സൂര്യ, ദൂരദര്‍ശന്‍ ഹിറ്റ് പരമ്പരകള്‍ക്ക് തൂലികചലിപ്പിച്ച ജൂഡി ഞാറയ്ക്കലാണ്.

മലയാളം ടെലിവിഷന്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ മലയാളികളുടെ കാണാക്കാഴ്ചയായ ഗ്രീന്‍കാര്‍ഡിന്റെ സംവിധാനം സണ്ണികല്ലൂപ്പാറയും, അസോസിയേറ്റ് ഡയറക്ടറായി സന്തോഷ് ന്യൂയോര്‍ക്കും, ക്യാമറ അലക്‌സും, അസോസിയേറ്റ് ക്യാമറ ജറിയും സംഗീതം ജയകൃഷ്ണനും നിര്‍വ്വഹിച്ചിരിക്കുന്നു.

നിരവധി കഥാപാത്രങ്ങളും ഒട്ടനവധി കഥാസന്ദര്‍ഭങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പരമ്പരയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ മലയാളം ടെലിവിഷനുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
 Ph: 732-648-0576
സാബു തിരുവല്ല: 845-596-0935

നാട്ടില്‍ നിന്ന് ക്ഷണിച്ച് വരുത്തപ്പെട്ട അവാര്‍ഡ് ജേതാവായ ഒരു ചലചിത്രസംവിധായകന്റെ വ്യത്യസ്തതയുള്ള വീക്ഷണമായാണ് അമേരിക്കന്‍ മലയാളികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പരമ്പയുടെ കഥാഗതി മുന്നോട്ട് നീങ്ങുന്നത്. പച്ചയായ ജീവിതം കലര്‍പ്പില്ലാതെ ജീവിച്ച് തീര്‍ക്കണം എന്ന വിപ്ലവാത്മകമായ ചിന്താധാരയുമായി അമേരിക്കയിലേയ്ക്ക് എത്തിച്ചേരുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് ഗ്രീന്‍ കാര്‍ഡിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
"ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു."ഗ്രീന്‍കാര്‍ഡ്" ചിത്രീകരണം പുരോഗമിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക