Image

ഷമിതാഭ്‌: ധനുഷിന്‌ അക്ഷര നായിക

Published on 12 August, 2014
ഷമിതാഭ്‌: ധനുഷിന്‌ അക്ഷര നായിക
തമിഴിലെ പ്രശസ്‌ത നടന്‍ ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ്‌ ചിത്രമായ `ഷമിതാഭില്‍' അക്ഷര നായികയാകുന്നു.

അമിതാഭ്‌ ബച്ചന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നെന്ന പ്രത്യേകതയും ഷമിതാഭിനുണ്ട്‌. ആര്‍ ബാല്‍ക്കി ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. രാഞ്ചനയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ ധനുഷിന്‌ ഇത്‌ തന്റെ രണ്ടാമത്തെ ചിത്രമാണ്‌. എന്നാല്‍ കമലിന്റെ ഇളയമകള്‍ അക്ഷരയ്‌ക്ക്‌ ഷമിതാഭ്‌ സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റ വേദിയാണ്‌. മുംബൈയിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌.

ധനുഷിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ്‌ ഇത്‌. നേരത്തെ രാഞ്‌ജന എന്ന ചിത്രത്തിലൂടെയാണ്‌ ധനുഷ്‌ ബോളിവുഡില്‍ അരങ്ങേറിയത്‌. ആദ്യം ഷാരൂഖ്‌ ഖാനെ ആയിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്‌. ഷാരൂഖ്‌ പിന്മാറിയതോടെയാണ്‌ ധനുഷിന്‌ അവസരം ലഭിച്ചത്‌.
ഷമിതാഭ്‌: ധനുഷിന്‌ അക്ഷര നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക