Image

ഗാമയുടെ നേതൃത്വത്തില്‍ കലാപ്രതിഭകളെ കണ്ടെത്തല്‍ മത്സരം

ജോയിച്ചന്‍ പുതുക്കുളം Published on 30 November, 2011
ഗാമയുടെ നേതൃത്വത്തില്‍ കലാപ്രതിഭകളെ കണ്ടെത്തല്‍ മത്സരം
അറ്റ്‌ലാന്റാ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ പങ്കെടുത്ത കലാ മത്സരങ്ങള്‍ `ടാലന്റ്‌ ഹണ്ട്‌ 2011' എന്ന പേരില്‍ നവംബര്‍ 12-ന്‌ ശനിയാഴ്‌ച സൗത്ത്‌ ഗ്വിന്നറ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കലാമേന്മയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ അവിസ്‌മരണീയമായ ഒരു മത്സരവേദിയാക്കി മാറ്റപ്പെട്ടു. നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ കലാമത്സരം രാവിലെ 10 മണിയോടെ ശ്രീമതി പ്രസീജ പത്മകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

വിവിധ ഇനങ്ങളിലായി 80-ലേറെ മത്സരങ്ങള്‍ നടത്തപ്പെട്ട കലാ മാമാങ്കം വൈകുന്നേരം 5 മണി വരെ തുടര്‍ന്നു. ഗാമയുടെ മുന്‍കാല സംഘാടകനായിരുന്ന പരേതനായ മനോജ്‌ കുമാര്‍ ഗോവിന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ്‌ ട്രോഫി `ഗാമ ടാലന്റ്‌ സ്റ്റാര്‍ 2011' ആയി തെരഞ്ഞെടുക്കപ്പെട്ട ആഷ്‌ലി ജോസഫ്‌ വാത്തപ്പള്ളില്‍ നേടി. കലാരംഗത്ത്‌ മികവുറ്റ പ്രതിഭകളാണ്‌ വിധികര്‍ത്താക്കളായി എത്തിയിരുന്നത്‌. അവരുടെ സേവനം അങ്ങേയറ്റം പ്രശംസനീയമായിരുന്നു.

ഗാമയുടെ പ്രസിഡന്റ്‌ ബിജു തുരുത്തുമാലില്‍, ഉപാധ്യക്ഷ ലിംഡ തരകന്‍, സെക്രട്ടറി അനു സുകുമാര്‍, ട്രഷറര്‍ സഖറിയാസ്‌ വാച്ചാപറമ്പില്‍, ജോയിന്റ്‌ സെക്രട്ടറി തോമസ്‌ കെ. ഈപ്പന്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ്‌ മേലേത്ത്‌, ജോണ്‍ വര്‍ഗീസ്‌, ജോഷി മാത്യു, പുളിമൂട്ടില്‍ തമ്പു, സജി പിള്ളൈ, താജ്‌ ആനന്ദ്‌, രഞ്‌ജന്‍ ഏബ്രഹാം, സായി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ കലാമത്സരങ്ങള്‍ അറ്റ്‌ലാന്റയിലെ മലയാളികള്‍ക്ക്‌ മറ്റൊരു സാംസ്‌കാരിക മുതല്‍ക്കൂട്ടായി. ഇതിന്റെ സംഘാടകയായി പ്രവര്‍ത്തിച്ച ബിന്ദു സുകുമാറിന്റെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനമാണ്‌ ടാസന്റ്‌ ഹണ്ട്‌ 2011 ഒരു വന്‍ വിജയമാക്കുവാന്‍ കഴിഞ്ഞത്‌. പരിപാടികള്‍ ഗാമയുടെ തലപ്പാവില്‍ മറ്റൊരു പൊന്‍തൂവല്‍കൂടിയായി.
ഗാമയുടെ നേതൃത്വത്തില്‍ കലാപ്രതിഭകളെ കണ്ടെത്തല്‍ മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക