Image

കെ.എ.എന്‍.ജി ബ്യൂട്ടി പേജന്റ്‌ മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 30 November, 2011
കെ.എ.എന്‍.ജി ബ്യൂട്ടി പേജന്റ്‌ മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി: `മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ്‌ ന്യൂജേഴ്‌സി' ബെസ്റ്റ്‌ കപ്പിള്‍സ്‌, ക്യൂട്ടസ്റ്റ്‌ ബേബി തുടങ്ങിയ മത്സരങ്ങളും വെറൈറ്റി എന്റര്‍ടൈന്‍മെന്റുകളും അടങ്ങിയ `കെ.എ.എന്‍.ജി യൂത്ത്‌ നൈറ്റ്‌ 2011' -ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി പ്രസിഡന്റ്‌ സജി പോള്‍, സെക്രട്ടറി ജിബി തോമസ്‌, ട്രഷറര്‍ ജയ്‌ കല്ലമ്പില്‍ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ന്യൂജേഴ്‌സിയിലേയും പരിസര പ്രദേശങ്ങളിലേയും യുവതീയുവാക്കള്‍ക്കായി കെ.എ.എന്‍.ജി ഒരുക്കുന്ന യൂത്ത്‌ നൈറ്റ്‌ യുവജനങ്ങളുടെ ഒരു മാമാങ്കമായി മാറുകയാണ്‌. `മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ്‌ കെ.എ.എന്‍.ജി'-നായുള്ള മത്സരം വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞതായി യൂത്ത്‌ നൈറ്റ്‌ കണ്‍വീനേഴ്‌സായ കെവിന്‍ ജോര്‍ജും, ഡോ. നീനാ ഫിലിപ്പും അറിയിച്ചു. കലാരംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഫ്രെഡ്‌ കൊച്ചിന്‍, മലയാളം ടിവി ചാനലുകളിലെ പ്രവാസി ശബ്‌ദം അവകാരകനായ ജോസ്‌ ഏബ്രഹാം, പ്രശസ്‌ത കോറിയോഗ്രാഫറും ഗായികയുമായ ഷൈലാ ജോര്‍ജ്‌ എന്നിവരാണ്‌ ബ്യൂട്ടി പേജന്റിന്റെ വിധികര്‍ത്താക്കള്‍. മിസ്റ്റര്‍ കെ.എ.എന്‍.ജി, മിസ്‌ കെ.എ.എന്‍.ജി കിരീടമണിയുന്നവര്‍ക്ക്‌ 250 ഡോളര്‍ വീതവും, ഫസ്റ്റ്‌ റണ്ണര്‍ അപ്പിന്‌ നൂറ്‌ ഡോളര്‍ വീതവും സമ്മാനമായി ലഭിക്കും.

ന്യൂജേഴ്‌സിയിലെ മണി എക്‌സ്‌ചേഞ്ച്‌ സ്ഥാപനമായ മണി ഡാര്‍ട്ട്‌, റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ പബ്ലിക്‌ ട്രസ്റ്റ്‌ റിയാല്‍റ്റി ഗ്രൂപ്പ്‌, ബോം ടീവി, മലയാളം ഐ.പി ടിവി, ഡോ. സുമിതാ മനോജ്‌, റിയലേറ്റര്‍ ഷിബു തോമസ്‌ തുടങ്ങിയവരാണ്‌ വിജയികള്‍ക്കുള്ള സമ്മാനത്തുക സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.

അമേരിക്കയിലെ ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ കെ.എ.എന്‍.ജി ഇദംപ്രഥമമായാണ്‌ യുവജനങ്ങള്‍ക്കായി മാത്രം ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നത്‌. പ്രവേശനം സൗജന്യമാണ്‌. ഡിസംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30-ന്‌ എഡിസണിലെ എഡിസണ്‍ ഹോട്ടലിലാണ്‌ യൂത്ത്‌ നൈറ്റ്‌ 2011 അരങ്ങേറുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കെവിന്‍ ജോര്‍ജ്‌ (908 463 5873), ഡോ. നീനാ ഫിലിപ്പ്‌ (862 242 4521). വെബ്‌സൈറ്റ്‌: www.kanj.org അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
കെ.എ.എന്‍.ജി ബ്യൂട്ടി പേജന്റ്‌ മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക