Image

സാഹിത്യവേദി ഡിസംബര്‍ രണ്ടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 November, 2011
സാഹിത്യവേദി ഡിസംബര്‍ രണ്ടിന്‌
ഷിക്കാഗോ: 2011 ഡിസംബര്‍ മാസ സാഹിത്യവേദിയായ 160-മത്‌ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കൗണ്ടി ഇന്‍ സ്യൂട്ടില്‍ വെച്ച്‌ (2200 S Elmhurst MT Prospect IL ) കാവ്യസന്ധ്യയായി ആഘോഷിക്കുന്നതാണ്‌. സാഹിത്യവേദി അംഗങ്ങള്‍ അവരവര്‍ തന്നെ എഴുതിയ കവിതകളോ, തങ്ങളുടെ മനസ്സില്‍ പതിഞ്ഞ്‌ സൂക്ഷിക്കുന്ന കവിശ്രേഷ്‌ഠരുടെ കവിതകളോ ആലപിച്ച്‌ സാഹിത്യവേദി കാവ്യലഹരിയില്‍ മുഴുകിയ കാവ്യസന്ധ്യയായി കോര്‍ഡിനേറ്റ്‌ ചെയ്യുന്നത്‌ സാഹിത്യവേദിയിലെ കവികളായ ചാക്കോ ഇട്ടിച്ചെറിയയും, മാത്യു കുര്യനുമാണ്‌.

159-മത്‌ സാഹിത്യവേദി നവംബര്‍ നാലാം തീയതി വെള്ളിയാഴ്‌ച ശ്രീ അനില്‍കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷയില്‍ കൂടി `കാവ്യലോകത്തെ കെടാവിളക്കുകള്‍' എന്ന പ്രബന്ധത്തിന്റെ രണ്ടാം ഭാഗം ശ്രീമതി ഉമാ രാജ അവതരിപ്പിച്ചു. വൈലോപ്പള്ളി, ചങ്ങമ്പുഴ, പാലാ എന്നീ കവിശ്രേഷ്‌ഠരുടെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ അവരുടെ കവിതകളെ കോര്‍ത്തിണക്കിയ പ്രബന്ധം സദസ്യരുടെ മനസ്സിനെ അവരുടെ പൂര്‍വ്വകാല സ്‌മരണകള്‍ തട്ടിഉണര്‍ത്താന്‍ പര്യാപ്‌തമായിരുന്നു. അതിന്റെ പ്രേരണയിലാണ്‌ അടുത്ത സാഹിത്യവേദി ഒരു `കാവ്യസന്ധ്യ'യായി മാറ്റാമെന്ന്‌ സദസ്യര്‍ തീരുമാനിച്ചത്‌. സാഹിത്യവേദി അംഗം ഷാജന്‍ ആനിത്തോട്ടത്തിനെ ലാനയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ അഭിനന്ദിച്ചു. പ്രസിദ്ധ സാഹിത്യകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചിച്ചു. ഷാജന്‍ ആനിത്തോട്ടത്തിന്റെ കൃതജ്ഞതാ പ്രകടനത്തോടുകൂടി, ഡോ. എം. അനിരുദ്ധന്‍ സ്‌പോണ്‍സര്‍ ചെയ്‌ത നവംബര്‍മാസ സാഹിത്യവേദി സമാപിച്ചു. ഡിസംബര്‍ മാസ സാഹിത്യവേദിയിലേക്ക്‌ സാഹിത്യ സ്‌നേഹികള്‍ക്ക്‌ സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചാക്കോ ഇട്ടച്ചെറിയ (630 307 8551), രവി രാജ (630 581 9691), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).
സാഹിത്യവേദി ഡിസംബര്‍ രണ്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക