Image

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍: റോഡ്‌ഷോയ്‌ക്ക്‌ തുടക്കം

Published on 30 November, 2011
ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍: റോഡ്‌ഷോയ്‌ക്ക്‌ തുടക്കം
തിരുവനന്തപുരം: ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ റോഡ്‌ ഷോയ്‌ക്ക്‌ തുടക്കം. തിരുവനന്തപുരം കനകകുന്നില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ റോഡ്‌ഷോ ഉദ്‌ഘാടനം ചെയ്‌തു. ഇന്നുമുതല്‍ ജനുവരി പതിനഞ്ച്‌ വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന റോഡ്‌ഷോ ജനുവരി പതിനഞ്ചിന്‌ കണ്ണൂരില്‍ സമാപിക്കും. ഉദ്‌ഘാടനത്തിനുമുമ്പ്‌ പൊയ്‌ക്കാല്‍ കലാകാരന്മാരുടെ പ്രകടനത്തിന്‌ വാദ്യമേളം അകമ്പടിയേകി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, മുത്തുക്കടകള്‍ എന്നിവ ചടങ്ങിന്‌ മാറ്റുകൂട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക