എസ്‌കേപ്പ് ടു നോവേര്‍ എന്ന ഹിന്ദി ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍
ലാല്‍ നായകനാകുന്നു. സഞ്‌ജയ് ത്രിപാഡിയാണ് സംവിധായകന്‍. ഇതേ പേരിലുള്ള നോവലിനെ
ആസ്‌പദമാക്കിയൊരുക്കുന്ന ചിത്രമാണിത്. ചാരവൃത്തിയുടെ കഥ പറയുന്ന ചിത്രമാണിത്.
തെന്നിന്ത്യയില്‍ നിന്നും അന്വേഷണത്തിനെത്തുന്ന ഇന്റലിജന്‍സ് ഓഫീസറുടെ
വേഷത്തിലായിരിക്കും ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക.
2002ല്‍
പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ കമ്പനിയെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ്
ഓഫീസറായി എത്തിയിരുന്നു. അതിന് ശേഷം ആഗ് എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട
ലാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ചില ഹിന്ദിച്ചിത്രങ്ങളിലും
വേഷമിട്ടിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല