Image

ശോശാമ്മ ചുമ്മാര്‍ പുലിക്കോട്ടില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 29 November, 2011
ശോശാമ്മ ചുമ്മാര്‍ പുലിക്കോട്ടില്‍ നിര്യാതയായി
പോര്‍ട്ട്‌ലാന്റ് (ഒറിഗണ്‍): പഴഞ്ഞി പുലിക്കോട്ടില്‍ പരേതനായ ചുമ്മാറിന്റെ ഭാര്യ ശോശാമ്മ ചുമ്മാര്‍ (89) നവംബര്‍ 21ന നിര്യാതയായി. സംസ്‌കാരം നടത്തി. പഴഞ്ഞിയിലെ ആദ്യകാല വിശ്വാസികളായ പരേതരായ വാഴപ്പള്ളി വര്‍ഗ്ഗീസിന്റെയും തോലത്ത് താണ്ടുവിന്റെയും മകളാണ് പരേത.

ഐ.പി.സി പഴഞ്ഞി സഭയിലെ അംഗമായിരുന്ന പരേത സണ്ടേസ്‌കൂള്‍ അദ്ധ്യാപികയായും ഹെഡ്മിസ്ട്രസായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. സോദരീ സമാജം പ്രവര്‍ത്തകയായിരുന്നു. കുറെക്കാലം സോദരീ സമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ പോര്‍ട്ട്‌ലാന്റ്, ഒറിഗണില്‍ മക്കളോടൊപ്പം താമസിച്ചശേഷം നാട്ടില്‍ മടങ്ങിവന്ന് വിശ്രമജീവതം നയിക്കുന്നതിനിടെയായിരുന്നു കര്‍്തൃസന്നിധിയിലേക്ക് നിത്യവിശ്രമത്തിന് ക്ഷണിക്കപ്പെട്ടത്.

മക്കള്‍: ലിസ്സി മഠത്തില്‍, ജോര്‍ജ് ചുമ്മാര്‍, ബേബിമോള്‍ പുലിക്കോട്ടില്‍

മരുമക്കള്‍: പരേതനായ മാത്യൂ മഠത്തില്‍, ജെസ്സി ചുമ്മാര്‍, വര്‍ഗ്ഗീസ പുലിക്കോട്ടില്‍

കൊച്ചുമക്കള്‍: ഷെര്‍ളി, ഷോണ്‍, ഷെല്‍വി, സൂസന്‍, ഡിക്രൂസ്.

കൊച്ചു കൊച്ചുമക്കള്‍: ജോയല്‍, ഹന്ന, ജോസായ

ശോശാമ്മ ചുമ്മാര്‍ പുലിക്കോട്ടില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക