കാലൊന്നു മാറിയാല്‍. (നര്‍മ്മ കവിത: എ.സി. ജോര്‍ജ് )
EMALAYALEE SPECIAL
07-Aug-2014
EMALAYALEE SPECIAL
07-Aug-2014

(ഈ നര്‍മ്മ കവിതക്ക് ആരുമായും ബന്ധമൊ സാദൃശ്യമൊ ഇല്ലാ. എന്നാല്‍ പൊതുവില്‍ സര്‍വ്വ
സാധാരണയായി നമ്മള്‍ കാണും സംഭവ ലീലാ വിലാസങ്ങള്‍ കുറച്ച് അപ്രിയ സത്യങ്ങളിലേക്ക്
തന്നെ നയിച്ചാല്‍ ഇതിന്റെ രചയിതാവ് കൃതാര്‍ത്ഥനായി എന്നുമാത്രം)
കാലൊന്നു മാറിയാല്‍ ഐശ്വര്യം കൂടെ പോരും ഐശ്വര്യാ
എന്തിനീ തത്വദീക്ഷ മന:സാക്ഷി കുത്ത്

മണ്ണാങ്കട്ട കാലൊന്നുമാറിയാല്‍ മുഖ്യനാകാം
രാജ്യം ഭരിക്കാം ചാഞ്ചല്യം വേണ്ട സുധീരം കാലുമാറി ചവിട്ടി തൊഴി പതറാതെ
കാറ്റ് ആറ്റുനോറ്റു വീശി തൂറ്റുന്നതു താന്‍ വിദ്വാനു ഭൂഷണം
നീതിശാസ്‌ത്ര തത്വചിന്തകള്‍ പ്രമാണങ്ങള്‍ വിഴുങ്ങി കുഴിച്ചു മൂടൂ.
ഒത്തുവന്നാല്‍ നീണ്ടകാല സഹധര്‍മ്മിണിയെ മാറണം.... മാറ്റണം കാലുമാറി പുത്തനാം അച്ചിയെ പ്രണയിക്കണം ഒപ്പം ശയിക്കണം
പെണ്‍കൊടി കുറയ്‌ക്കാതെ തഥൈവാ കാലുമാറി പുതുമാരനെ വരിക്കണം ഇന്നത്തെ ഇടത് നാളത്തെ വലതായ് മാറി ഭരണം പിടിക്കണം
ഇന്നത്തെ വലത് നാളത്തെ ഇടതായി മാറി ഭരണം പുല്‍കണം
ഇന്നത്തെ വേദസത്യ മത പ്രസംഗ പാരംഗതര്‍ നാളത്തെ നിരീശ്വരര്‍
ഇന്നത്തെ സത്യവേദ ഇതിഹാസ വിമര്‍ശകര്‍ നാളത്തെ ഈശ്വരപൂജാരികള്‍ താന്‍ കാലുമാറാതെ നില്‍ക്കും കാലരെ
നിങ്ങള്‍ വിഡ്‌ഢികള്‍ ചെരിപ്പു നക്കികള്‍ ശൂന്യര്‍.
കണ്ണീര്‍ പൊഴിക്കും അവാര്‍ഡ് ദാഹികളാം എഴുത്തുകാരെ
പേനാ ഉന്തികളെ, മറ്റവരെ പാടിപുകഴ്‌ത്തി നിങ്ങള്‍ അവാര്‍ഡൊന്നു മറ്റവരെ ചാര്‍ത്തി നോക്കൂ
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പോലെ ആടിപാടി പുകഴ്‌ത്തി ചൊറിയൂ
നിങ്ങളെ തേടിയെത്തും ആശിച്ചു മോഹിച്ചതാം ഭാരിച്ചതാം അവാര്‍ഡ് നിശ്ചയം
പൊന്നാട പട്ടിന്‍ പൊന്നാട ഇന്നെന്‍ മേനിയില്‍ ചാര്‍ത്തിയാല്‍
നിന്‍മേനിയില്‍ നാളെ ഞാനണിയിക്കും പട്ടിന്റെ പൊന്നിന്റെ . പൊന്നാട..
കാലുമാറി ഫൊക്കാനാ വിട്ടാല്‍ ഫോമാ മറിച്ചും ഫോമാ വിട്ടാന്‍ ഫോക്കാന.
പാര്‍ട്ടിക്കാരുടെ ചെരുപ്പുനക്കി സീറ്റിനായ് നായായി ഓടിയോന്‍
സീറ്റില്ലെന്നു കേട്ട് എതിര്‍പാര്‍ട്ടിയില്‍ കാലുമാറി ചേക്കേറി ...അതിശയം..
കാലൊന്നു മാറിയാല്‍ സൂപ്പര്‍താരവും ദാവന്നു ദാപോയീ മുത്തമിടും
കാലുമാറി ആടിക്കളി.. ചാടികടി.. കൊച്ചുരാമാ..തോമാ.. കൊച്ചുറാണി
കാലൊന്നു മാറിയാല്‍ ലക്ഷം.. ലക്ഷം വാലെപിടിക്കും കൂടെപ്പോരും സുഖം
കളമൊന്നു മാറ്റി ചവിട്ടിയാല്‍ ഭാഗ്യതാരോദയം ദര്‍ശിപ്പിന്‍
പിന്നണിയെ മുന്നണിയാക്കും ചാണക്യതന്ത്രം കാലുമാറ്റം
എന്തതിശയമെ കാലുമാറ്റ മാഹാല്‍മ്യം വര്‍ണ്ണിച്ചീടാമങ്ങനെ
കാലുമാറ്റി കാലുമാറ്റി തത്വദീക്ഷകള്‍ കുഴിച്ചുമൂടി വിരാജിക്കും
കാലുമാറ്റ-കാലുമാറല്‍ കാലുവാരല്‍ സോദരരെ നിങ്ങള്‍ തന്‍ കാല്‍ ഒരിക്കലിടരും പതറും ശോഷിക്കും ചലനം നിലക്കും നിശ്ചയം.
- ശുഭം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments