Image

നടി ഉര്‍വ്വശിക്ക്‌ ആണ്‍കുഞ്ഞ്‌ പിറന്നു

Published on 08 August, 2014
നടി ഉര്‍വ്വശിക്ക്‌ ആണ്‍കുഞ്ഞ്‌ പിറന്നു
ചെന്നൈ: നടി ഉര്‍വ്വശിക്ക്‌ ആണ്‍കുഞ്ഞ്‌ പിറന്നതായി റിപ്പോര്‍ട്ട്‌. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു പ്രസവം. പുനലൂരിനടത്ത്‌ ഏരൂര്‍ സ്വദേശിയും ചെന്നൈയില്‍ ബില്‍ഡറുമായ ശിവനാണ്‌ ഉര്‍വശിയുടെ ഭര്‍ത്താവ്‌.

2009ലാണ്‌ ശിവനെ ഉര്‍വശി പരിചയപ്പെടുന്നത്‌. ഉര്‍വശിയുടെ സഹോദരന്‍ കമലിന്റെ സുഹൃത്താണ്‌ ശിവന്‍. വീട്ടുകാര്‍ ആലോചിച്ചാണ്‌ ശിവനുമായുള്ള ഉര്‍വശിയുടെ വിവാഹം നടത്തിയത്‌. വിവാഹക്കാര്യം പരസ്യമാക്കിയിരുന്നില്ല. പിന്നീട്‌ ഒരു വനിതാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ചെന്നൈയില്‍ ഭര്‍ത്താവിനൊപ്പമാണ്‌ ഉര്‍വശി ഇപ്പോള്‍ താമസിക്കുന്നത്‌.

നടന്‍ മനോജ്‌ കെ. ജയനുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ ഉര്‍വശി അടുത്തിടെ വീണ്ടും വിവാഹിതയായിരുന്നു. മനോജ്‌ കെ. ജയനുമായുള്ള ദാമ്പത്യത്തില്‍ കുഞ്ഞാറ്റ എന്ന മകളും ഉര്‍വശിക്കുണ്ട്‌.
നടി ഉര്‍വ്വശിക്ക്‌ ആണ്‍കുഞ്ഞ്‌ പിറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക