Image

മോഹന്‍ലാല്‍ നല്ല നടന്‍ മാത്രമല്ല പാചകക്കാരനും: നടി രാഗിണി നന്ദ്വാനി

Published on 06 August, 2014
മോഹന്‍ലാല്‍ നല്ല നടന്‍ മാത്രമല്ല പാചകക്കാരനും: നടി രാഗിണി നന്ദ്വാനി
പ്രശസ്‌ത നടന്‍ മോഹന്‍ലാല്‍ മികച്ച നടന്‍ മാത്രമല്ല. നല്ല പാചകക്കാരന്‍കൂടിയാണെന്ന്‌ പുതുമുഖ നടി രാഗിണി നന്ദ്വാനി പറഞ്ഞു. പെരുച്ചാഴിയുടെ സെറ്റില്‍ ടീമംഗങ്ങള്‍ക്കെല്ലാം ലാല്‍ ഭക്ഷണം പാകം ചെയ്‌തുകൊടുത്തിരുന്നു. പെരുച്ചാഴി ടീമിനൊപ്പം വര്‍ക്ക്‌ ചെയ്യാന്‍ സാധിച്ചത്‌ ഭാഗ്യമായി കരുതുന്നു. ചിത്രത്തില്‍ തനിക്കൊരു മലയാളം ഡയലോഗുപോലുമില്ല. ആംഗ്ലോ ഇന്ത്യന്‍ ഭാഷയിലാണ്‌ സംഭാഷണം. പക്ഷെ തനിക്ക്‌ മലയാളം പഠിക്കാന്‍ കഴിഞ്ഞെന്നാണ്‌ രാഗിണി പറയുന്നത്‌.

ഒരു പുതുമുഖ നടിയായ എന്നെപ്പോലൊരാള്‍ക്ക്‌ മോഹന്‍ലാല്‍ എന്ന പ്രതിഭയില്‍ നിന്ന്‌ പലതും പഠിക്കാനുണ്ടെന്ന്‌ രാഗിണി പറഞ്ഞു. മോഹന്‍ലാലിന്റെ പെയറായി ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായാണ്‌ രാഗിണി ചിത്രത്തില്‍ അഭിനയിക്കുന്നത്‌. മോഹന്‍ലാലിന്റെ ഒപ്പമാണ്‌ അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ ആദ്യം പേടിച്ചു. പക്ഷെ അദ്ദേഹം എല്ലാവരെയും കംഫര്‍ട്ടബല്‍യി നിര്‍ത്തി. അത്‌ അഭിനയിക്കാന്‍ ഏറെ സഹായിച്ചു. അദ്ദേഹത്തില്‍ നിന്ന്‌ ഒരുപാട്‌ പഠിച്ചു രാഗിണി നന്ദവാനി പറഞ്ഞു.
മോഹന്‍ലാല്‍ നല്ല നടന്‍ മാത്രമല്ല പാചകക്കാരനും: നടി രാഗിണി നന്ദ്വാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക