Image

കോച്ചുന്ന തണുപ്പിലും ചൂടുള്ള രക്തദാനം: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബ്ലഡ് ബാങ്ക്

ഷാജി രാമപുരം Published on 29 November, 2011
കോച്ചുന്ന തണുപ്പിലും ചൂടുള്ള രക്തദാനം: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബ്ലഡ് ബാങ്ക്


ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സും ഡാളസ് പ്രൊവിന്‍സും സംയുക്തമായി ആരംഭിച്ച ബ്ലഡ് ബാങ്ക് സംഘടിപ്പിച്ച രക്തദാനയജ്ഞം കാര്‍ട്ടര്‍ ബ്ലഡ് കെയറിന്റെ സഹകരണത്തോടെ വിജയകരമായി ഡാളസിലെ മെസ്‌കീറ്റ് സിറ്റിയില്‍ നടത്തി.

സണ്ണിവെയില്‍ സിറ്റി കൗണ്‍സില്‍മാനും മലയാളിയുമായ സജി ജോര്‍ജ്ജ്, നോര്‍ത്ത് ടെക്‌സാസ്-ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റുമാരായ പി.സി.മാത്യൂ, ഏലിയാസ് പത്രോസ് മുതലായവര്‍ തങ്ങളുടെ രക്തം നല്‍കികൊണ്ട് യജ്ഞം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബ്ലഡ് ബാങ്കിലെ വോളന്റര്‍മാര്‍ ഒന്നൊന്നായി രക്തം ദാനം ചെയ്യുവാന്‍ മുന്‍കൂട്ടി നല്‍കിയ അപ്പോയ്‌മെന്റ് പ്രകാരം കടന്നു വരുകയും സേവനം വന്‍വിജയമാക്കിത്തീര്‍ക്കുകയും ചെയ്തു. കോച്ചുന്ന തണുപ്പിലും തിളക്കുന്ന രക്തദാനം ആകര്‍ഷകമായി. കോര്‍ഡിനേറ്റര്‍മാരായ അനില്‍ മാത്യൂവും തോമസ് ഏബ്രഹാമും സഥലസൗകര്യങ്ങള്‍ ഒരുക്കി യജ്ഞത്തിന് ആതിഥേയത്വം അരുളിയപ്പോള്‍ , വര്‍ഗീസ് കോയിപ്പുറം, വര്‍ഗീസ് മാത്യൂ(കുഞ്ഞ്) മുതലായവര്‍ രക്തദാതാക്കള്‍ക്ക് ഉത്തേജനമേകിക്കൊണ്ട് മധുരപലഹാരങ്ങള്‍ വിളമ്പി. ഡോ.തങ്കം സോളമന്‍ കുടുംബസമ്മേതമാണ് രക്തം നല്‍കുവാനെത്തിയത്. വേള്‍ഡു നേതാക്കളായ ശ്രീ ഗോപാലപിള്ള, സീനിയര്‍ നേതാക്കളായ വര്‍ഗീസ് അലക്‌സാണ്ടര്‍ (ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ , ഫിലിപ്പോസ് തോമസ് മുതലായവര്‍ സേവനരംഗത്ത് മുന്നണിയില്‍ നിന്ന് നേതൃത്വം നല്‍കി. ആവേശം പകര്‍ന്ന് രക്തദാനത്തിന്റെ ആദരവു പ്രകടിപ്പിച്ചുകൊണ്ട് കാര്‍ട്ടല്‍ ബ്ലഡ് കെയര്‍ അനുമോദനവും നന്ദിയും രേഖപ്പെടുത്തിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്നും രക്തദാനയജ്ഞം നടത്തുമെന്ന് പി.സി. മാത്യൂവും ഏലിയാസ് പത്രോസും സംയുക്തമായ അറിയിച്ചു.
കോച്ചുന്ന തണുപ്പിലും ചൂടുള്ള രക്തദാനം: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബ്ലഡ് ബാങ്ക്
ബ്ലഡ് ബാങ്ക് ടീം മുന്‍നിരയില്‍ ഇടത്തുനിന്നും ഏലിയാസുകുട്ടി പത്രോസ്, പി.സി.മാത്യൂ, തോമസ് ഏബ്രഹാം, വര്‍ഗീസ് കോയിപ്പുറം, അനില്‍ മാത്യൂ, ബിന്ദു റജി. പിന്‍നിര ഇടത്തുനിന്ന് വര്‍ഗീസ് മാത്യൂ, ജാസ്മിന്‍ ജോസ്, സജി ജോര്‍ജ്ജ്, വിനോദ് ചെറിയാന്‍ , ജോയല്‍ ജോസ്, ഗോപാല പിള്ള.
കോച്ചുന്ന തണുപ്പിലും ചൂടുള്ള രക്തദാനം: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബ്ലഡ് ബാങ്ക്
ബ്ലഡ് ബാങ്ക് ടീം അംഗങ്ങള്‍ കാര്‍ട്ടര്‍ ബ്ലഡ് കെയര്‍ ഉദ്യോഗസ്ഥരോടൊപ്പം.
കോച്ചുന്ന തണുപ്പിലും ചൂടുള്ള രക്തദാനം: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബ്ലഡ് ബാങ്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക