Image

റോക്‌ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

മൊയ്തീന്‍ പുത്തന്‍ചിറ Published on 29 November, 2011
റോക്‌ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

ന്യൂയോര്‍ക്ക് : ന്യൂജെഴ്‌സി സെന്റ് ബസേലിയസ് ഇടവകയും സെന്റ് ഗ്രിഗോറിയസ് ഇടവകയും സംയുക്തമായി നടത്തിയ നോര്‍ത്ത്-ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സണ്‍ഡേ സ്‌കൂള്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി റോക്‌ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഇത് അഞ്ചാം തവണയാണ് ഇതേ സ്‌കൂള്‍ കിരീടം നേടുന്നത്. സാറാ പോത്തന്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹയായി.

കൂടാതെ, ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന കുട്ടികള്‍ക്കുള്ള റവ. ഫാ. തോമസ് മുണ്ടുകുഴി മെമ്മോറിയല്‍ ട്രോഫി, സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാറാ പോത്തന്‍ നേടി. 200-ല്‍ പരം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സാറാ പോത്തന്‍ ഈ ബഹുമതി കരസ്ഥമാക്കിയത്. സഫേണില്‍ താമസിക്കുന്ന സജി പോത്തന്റേയും സുഷാ പോത്തന്റേയും മകളാണ് സാറാ.

അതിസമര്‍ത്ഥരും കലാവാസനകളില്‍ അഗ്രഗണ്യരുമായ 75-ല്‍ പരം കുട്ടികളാണ് റോക്‌ലാന്റ് സെന്റ് മേരീസിന്റെ അഭിമാനം. വിജയികളെ അഭിനന്ദിക്കുന്നതിനുവേണ്ടി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. നോര്‍ത്ത്-ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സണ്‍ഡേ സ്‌കൂള്‍ ഡിറക്ടര്‍ കൂടിയായ അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാ-കായിക-പഠന രംഗങ്ങളിലുള്ള താല്പര്യത്തെ മുക്തകണ്ഠം പ്രശംസിച്ചു.

സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി വിജി കുരിയന്‍, കോ-ഓര്‍ഡിനേറ്റര്‍ മത്തായി ചാക്കോ, ഇടവക സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഇടവക ട്രസ്റ്റീ ബെന്നി കുര്യന്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് അനുമോദിച്ച് സംസാരിച്ചു.
റോക്‌ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി റോക്‌ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക