Image

വിശുധ കുര്‍ബാനക്ക് പുതിയ പരിഭാഷ നടപ്പിലായി (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 29 November, 2011
വിശുധ കുര്‍ബാനക്ക് പുതിയ പരിഭാഷ നടപ്പിലായി (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക് : ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ റോമന്‍ കത്തോലിക്കക്കാര്‍ വിശുധ കുര്‍ബാന പ്രാര്‍ഥനയ്ക്കായി നാലു ദശകത്തോളം ഉപയോഗിച്ചിരുന്ന വാക്കുകള്‍ ഇനി ചരിത്രത്തിലേക്ക്.
ലാറ്റിന്‍ ഭാഷയുടെ യഥാര്‍ഥ ഇംഗ്ലീഷ് പരിഭാഷ ഞായറാഴ്ച മുതല്‍ പള്ളികളില്‍ ഉപയോഗിച്ചു തുടങ്ങി.  ചെറിയ എതിര്‍പ്പുകളെല്ലാം ഉയര്‍ന്നെങ്കിലും പുതിയമാറ്റം സുഗമമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പുതിയി പരിഷ്‌കാരങ്ങളോട് ഭൂരിഭാഗം വിശ്വാസികളും അനുകൂലമായി പ്രതികരിച്ചപ്പോള്‍ ചിലര്‍ എതിര്‍പ്പുമായും രംഗത്തെത്തിയിട്ടുണ്ട്. വൈദിക സമൂഹത്തിനിടയിലും എതിര്‍ ശബ്ദങ്ങളുയര്‍ന്നിട്ടുണ്ട്. വൈദികരടക്കം 22000 പേര്‍ ചേര്‍ന്ന് 'ംവമശേളംലഷൗേെമെശറംമശ.േീൃഴ' എന്ന ഓണ്‍ലൈന്‍ പരാതി വൈബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. പുതിയ പരിഭാഷ റദ്ദാക്കണമെന്ന് ഐറിഷ് വൈദികരും ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് ലാറ്റിന്‍ ഭാഷയിലായിരുന്നു ലോകമെങ്ങുള്ള കത്തോലിക്കക്കാര്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നത്. 1970ലാണ് ഇപ്പോഴത്തെ ഇംഗ്ലീഷ് പരിഭാഷ നിലവില്‍ വന്നത്. പിന്നീട് ഇതും പരിഷ്‌കരിക്കാന്‍ ഗവേഷകര്‍ ശ്രമം തുടങ്ങി. 1998ല്‍ പുതിയ പരിഭാഷയുടെ കരട് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ ബിഷപ്പുമാര്‍ അംഗീകരിച്ചു. എന്നാല്‍ പുതിയ പരിഭാഷ ഉപയോഗിക്കാന്‍ അനുമതി നല്‍കാതിരുന്ന റോം ദിവ്യബലി പ്രാര്‍ഥനയില്‍ പരമാവധി ലാറ്റിന്‍ പദങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന് 2001ല്‍ നിര്‍ദേശിച്ചത് നാടകീയ വഴിത്തിരിവായിരുന്നു.
(Read Religion section)

യുഎസില്‍ പുതിയ വീടുകളുടെ വില്‍പനയില്‍ വര്‍ധന

ന്യൂയോര്‍ക്ക് : യുഎസില്‍ ഒക്‌ടോബര്‍ മാസത്തില്‍ പുതിയ വീടുകളുടെ വില്‍പനയില്‍ നേരിയ വര്‍ധന. ഒക്‌ടോബറില്‍ പുതിയ വീടുകളുടെ വില്‍പന 1.3 ശതമാനം വര്‍ധിച്ച് 307000 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ നാലുമാസത്തെ ഇടിവിനുശേഷം സെപ്റ്റംബറിലാണ് വീടുകളുടെ വില്‍പനയില്‍ നേരിയ വര്‍ധന രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഒക്‌ടോബറില്‍ 3,10000നും 3,20000നും ഇടയില്‍ പുതിയവീടുകള്‍ വില്‍ക്കുമെന്നായിരുന്നു വാണിജ്യ വകുപ്പിന്റെ നേരത്തെയുള്ള പ്രവചനം. എന്നാല്‍ സെപ്റ്റംറിലെയും ഒക്‌ടോബറിലെയും ശക്തമായ വില്‍പനയിലും റിയല്‍ എസ്റ്റേറ്റ് വിപണി ഉണര്‍ന്നിട്ടില്ലെന്നാണ് വിപണിവിദഗ്ധര്‍ പറയുന്നത്. പ്രതിമാസം ഏഴു ലക്ഷം പുതിയ വീടുകളെങ്കിലും വില്‍പന നടത്തിയാലെ വിപണി സജീവമാവൂ എന്നും ഇവര്‍ പറയുന്നു. വീടുകളുടെ ശരാശരി വിലയില്‍ ഒക്‌ടോബര്‍
മാസത്തില്‍ 0.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 212,300 ഡോളറാണ് ഒക്‌ടോബറില്‍ പുതിയ വീടുകളുടെ ശരാരശരി വില.

നാറ്റോ വ്യോമാക്രമണം: അന്വേഷണത്തിന് യുഎസ് സൈന്യം നേതൃത്വം നല്‍കും

വാഷിംഗ്ടണ്‍ : പാക്കിസ്ഥാന്‍ ചെക്‌പോസ്റ്റിനു നേരെയുണ്ടായ നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനു യുഎസ് സൈന്യം നേതൃത്വം നല്‍കും. സംഭവത്തിലേക്കു നയിച്ച എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
സമഗ്രവും വിശാലവുമായ അന്വേഷണം നടത്തുമെന്ന് പ്രതിരോധ വകുപ്പ് വക്താവ് ജോര്‍ജ് ലിറ്റില്‍ വ്യക്തമാക്കി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. അതേസമയം, നാറ്റോ വ്യോമാക്രമണത്തില്‍ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതിനെ 'ദുരന്തം എന്നു വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. വിഷയം ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു.

ചൊവ്വയില്‍ മണല്‍ പറപ്പിക്കുന്ന കാറ്റ്

വാഷിംഗ്ട
ണ്‍ : ചൊവ്വയുടെ ഉപരിതലത്തില്‍ മണല്‍ക്കൂനകള്‍ ചലിക്കുന്നതായി പുതിയ കണെ്ടത്തല്‍. മണലിനെ തള്ളിനീക്കാനും പ്രതലത്തില്‍ അലകളുണ്ടാക്കാനും കഴിയുംവിധം ശക്തമായ കാറ്റിന്റെ സാന്നിധ്യം ചൊവ്വയുടെ അന്തരീക്ഷത്തിലുണെ്ടന്നാണു ശാസ്ത്രജ്ഞരുടെ പുതിയ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (നാസ) പര്യവേക്ഷണ പേടകം പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഇതു സംബന്ധിച്ച തെളിവുകളുള്ളത്.

'മുന്‍പ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നതിനേക്കാള്‍ ശക്തമാണ് ചൊവ്വയുടെ ഉപരിതലത്തില്‍ വീശുന്ന കാറ്റ്. മണല്‍ക്കൂനകളെ ബഹുദൂരം പറത്തിക്കൊണ്ടുപോകാന്‍ ഈ കാറ്റിനു കഴിയും. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ നതാന്‍ ബ്രിഡ്ജസ് പറഞ്ഞു.ചൊവ്വയുടെ ഉപരിതലത്തിലെ മണല്‍ ചലിക്കുന്നില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഭൂമിയിലെ മരുഭൂമികളിലും കടല്‍ത്തീരങ്ങളിലും കാണപ്പെടുന്നതിനേക്കാള്‍ കട്ടികൂടിയ മണലാണ് ചൊവ്വയിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഒരുപിടി മണലിനെ ചലിപ്പിക്കാന്‍ മണിക്കൂറില്‍ 130 കി.മീ വേഗതയില്‍ വീശുന്ന കാറ്റിനേ സാധിക്കൂ. അതേസമയം ഭൂമിയില്‍ മണിക്കൂറില്‍ 16 കി.മീ വേഗത്തില്‍ വീശുന്ന കാറ്റിന് മണല്‍ ചലിപ്പിക്കാനുള്ള ശക്തിയുണ്ട്. രണ്ടു ഗ്രഹങ്ങളുടെയും അന്തരീക്ഷത്തിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. ശക്തമായ കാറ്റ് ചൊവ്വയില്‍ അപൂര്‍വമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചില ഭാഗത്ത് ഇളകാത്ത മണലും കണെ്ടത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക