Image

ലെന ഇനി പൃഥ്വിരാജിന്‍െറ അമ്മയാകുന്നു

Published on 04 August, 2014
ലെന ഇനി പൃഥ്വിരാജിന്‍െറ അമ്മയാകുന്നു
‘വിക്രമാദിത്യനി’ല്‍ ദുല്‍ഖര്‍ സല്‍മാന്‍െറ അമ്മയായി അഭിനയിച്ച ലെന ഇനി പൃഥ്വിരാജിന്‍െറ അമ്മയാകുന്നു. മെയായ്തീന്‍ -കാഞ്ചനമാല പ്രണയകഥ പറയുന്ന ‘എന്ന് സ്വന്തം മൊയ്തീന്‍’ എന്ന ചിത്രത്തിലാണ് ഈ കഥാപാത്രം.
അമ്മ വേഷത്തില്‍ തുടര്‍ച്ചയായി വരുന്നതില്‍ വിരോധമൊന്നുമില്ളെന്ന് ലെന പറയുന്നു. ‘എന്ന് സ്വന്യം മൊയ്തീനി’ല്‍ വ്യക്തിത്വമുള്ള ഒരു കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും അതിനാല്‍ പ്രായം പ്രശ്നമല്ളെന്നും അവര്‍ പറയുന്നു. ഈ കഥാപാത്രത്തിന്‍െറ 25മുതല്‍ 60 വയസുവരെയുള്ള ഭാവപകര്‍ച്ചകള്‍ ചിത്രത്തിലുണ്ട്.
ഇതിനുമുമ്പ് യുവനടന്‍മാരായ ജയസൂര്യയുടെ മാതാവായി ‘ഹാപ്പി ജേര്‍ണി’യിലും ആസിഫലിയുടെ മാതാവായി ‘അസുരവിത്തി’ലും ലെന അഭിനയിച്ചിട്ടുണ്ട്.
ഓണത്തിന് ‘രാജാധിരാജ’ എന്ന മമ്മൂട്ടി ചിത്രമാണ് ഇനി അടുത്തു റിലീസാകാനിരിക്കുന്ന ലെനയുടെ ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക