Image

മീരാ ജാസ്‌മിന്റെ വിവാഹ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം നഗരസഭ തടഞ്ഞു

Published on 04 August, 2014
മീരാ ജാസ്‌മിന്റെ വിവാഹ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം നഗരസഭ തടഞ്ഞു
തിരുവനന്തപുരം: ചലച്ചിത്ര നടി മീരാ ജാസ്‌മിനും തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്‌ നഗരസഭ താല്‍ക്കാലികമായി തടഞ്ഞു. അനില്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു എന്ന സംശയത്തെ തുടര്‍ന്നാണിത്‌.

ഈ വര്‍ഷം ഫെബ്രുവരി 12ന്‌ എല്‍.എം.എസ്‌ പള്ളിയില്‍ വച്ചാണ്‌ മീരയും അനിലും വിവാഹിതരായത്‌. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ദന്‌പതിമാര്‍ നല്‍കിയ അപേക്ഷയില്‍, അവിവാഹിതനാണ്‌ എന്നാണ്‌ അനില്‍ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ അനില്‍ നേരത്തെ ബാംഗ്‌ളൂരിലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അനില്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്‌തു. അനില്‍ മുന്‌പ്‌ വിവാഹിതനാണെന്ന കാര്യത്തെ കുറിച്ച്‌ സംശയം ഉയര്‍ന്നതിനാല്‍ അന്വേഷണം നടത്തി വാസ്‌തവം അറിയാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനാവില്ലെന്ന്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. മാര്യേജ്‌ ആക്ട്‌ പ്രകാരം രണ്ടാം വിവാഹങ്ങള്‍ക്ക്‌ സാധുത ലഭിക്കണമെങ്കില്‍ ഭാര്യയുടെ വിവാഹമോചന സര്‍ട്ടിഫിക്കറ്റോ, മരണ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം എന്നാണ്‌ വ്യവസ്ഥ.

പള്ളിയില്‍ വച്ച്‌ കല്യാണം നടക്കുന്നതിന്‌ മൂന്ന്‌ ദിവസം മുന്‌പ്‌ മീരയും അനിലും കൊച്ചിയിലെ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്‌.
മീരാ ജാസ്‌മിന്റെ വിവാഹ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം നഗരസഭ തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക