Image

ഇന്ദിര ഗോസ്വാമി അന്തരിച്ചു

Published on 29 November, 2011
 ഇന്ദിര ഗോസ്വാമി അന്തരിച്ചു
ഗുവാഹത്തി: പ്രമുഖ അസമീസ് എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ ഇന്ദിര ഗോസ്വാമി (70) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. അസുഖബാധിതതായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

1942 നവംബര്‍ 14ന് ഗുവാഹത്തിയില്‍ ജനിച്ചു. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു. അസമിലെ തീവ്രവാദി സംഘടനയായ ഉള്‍ഫയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ദിര മധ്യസ്ഥയായി പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെതുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് അസമിലേക്കുതന്നെ തിരിച്ചുകൊണ്ടുപോയി. ഇതിനിടെ മസ്തിഷ്‌കാഘാതവും ഉണ്ടായി. ആറുമാസത്തിലേറെയായി ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.

2000 ല്‍ ജ്ഞാനപീഠം പുരസ്‌കാരം നേടി. 2002 ല്‍ ലഭിച്ച പത്മശ്രീ നിരസിച്ചും ഇന്ദിര വാര്‍ത്തകളില്‍ ഇടം തേടി. അസം സാഹിത്യസഭ പുരസ്‌കാരം , 1989 ല്‍ ഭാരത് നിര്‍മ്മാണ്‍ പുരസ്‌കാരം 1983 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

നിലാകാന്തി ബ്രജ, ചിനാവല്‍ശ്രോത, സംസ്‌കാര്‍, ഉദ്ങ്ബകച്, ദ ജോണി, ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗ, പെയ്ന്‍ ആന്‍ഡ് ഫ്‌ളഷ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക