Image

`കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' ജനപ്രിയം

ജോയിച്ചന്‍ പുതുക്കുളം Published on 29 November, 2011
`കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' ജനപ്രിയം
ന്യൂയോര്‍ക്ക്‌: ഫോമയുടെ മൂന്നാമത്‌ അന്താരാഷ്‌ട്ര കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' ജനപ്രിയമായി മാറുന്നു. 2012 ഓഗസ്റ്റ്‌ ഒന്നാം തീയതി മുതല്‍ ആറാംതീയതി വരെ നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷന്‍, പ്രശസ്‌ത ആഢംഭര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയിലാണ്‌ നടക്കുന്നത്‌. ഒരു ഇന്ത്യന്‍ അമേരിക്കന്‍ സംഘടന കപ്പലില്‍ നടത്തുന്ന ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ എന്ന നിലയില്‍, തുടക്കത്തിലേ ജനശ്രദ്ധ പിടിച്ചുപറ്റിയ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' ജനപിന്തുണയിലും ഒന്നാം സ്ഥാനത്ത്‌ എത്തുകയാണെന്ന്‌ ഫോമയുടെ ദേശീയ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ പ്രസ്‌താവിച്ചു.

നവംബര്‍ 25 വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ 160-ല്‍പ്പരം ക്യാബിനുകള്‍ ബുക്ക്‌ ചെയ്‌തുകഴിഞ്ഞതായി ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അറിയിച്ചു. കണ്‍വെന്‍ഷന്‌ ഇനിയും എട്ടുമാസങ്ങള്‍ അവശേഷിച്ചിരിക്കെ ഇത്രയും അധികം ക്യാബിനുകള്‍ ബുക്ക്‌ ചെയ്‌തത്‌ കണ്‍വെന്‍ഷന്‍ വിജയത്തിലേക്ക്‌ നീങ്ങുന്നതിന്റെ സൂചനയായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ വിലയിരുത്തി.

ഫോമ ആദ്യം ബുക്ക്‌ ചെയ്‌തിരുന്ന ബാല്‍ക്കണി വിഭാഗത്തിലെ ക്യാബിനുകള്‍ നേരത്തെതന്നെ വിറ്റുകഴിഞ്ഞിരുന്നു. ബാല്‍ക്കണി വിഭാഗത്തിലെ ക്യാബിനുകള്‍ക്ക്‌ ലഭിച്ച താത്‌പര്യം കണക്കിലെടുത്ത്‌ ഫോമ ഈയിടെ ബാല്‍ക്കണി ക്യാബിനുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ഫോമ ആദ്യം പ്രഖ്യാപിച്ചിരുന്ന റേറ്റിലും അല്‍പ്പം അധികമാണ്‌ പുതിയ ബാല്‍ക്കണി ക്യാബിനുകളുടെ നിരക്ക്‌. എന്നാല്‍, ഓഷ്യന്‍വ്യൂവിലും, ഇന്‍സൈഡ്‌ ക്യാബിന്‍ വിഭാഗത്തിലും നിരക്ക്‌ വ്യത്യാസമില്ലെന്ന്‌ ഫോമ പ്രസിഡന്റ്‌ ജോണ്‍ (ബേബി) ഊരാളില്‍ അറിയിച്ചു.

ഒക്‌ടോബര്‍ 22-നും നവംബര്‍ 5-നും ന്യൂയോര്‍ക്കില്‍ നടന്ന റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ വന്‍ വിജയമായിരുന്നു. ന്യൂയോര്‍ക്കിന്‌ പുറമെ ഹ്യൂസ്റ്റണ്‍, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ നിന്നും ധാരാളം രജിസ്‌ട്രേഷനുകള്‍ വന്നിട്ടുണ്ടെന്ന്‌ ഫോമാ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു. കാര്‍ണിവല്‍ ഗ്ലോറിയിലെ ലോകോത്തരമായ കലാപരിപാടികള്‍ക്കുപുറമെ നമ്മുടേതായ കലാപരിപാടികളും പ്ലാന്‍ ചെയ്‌തുവരുന്നു. സിനിമ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ കണ്‍വെന്‍ഷന്റെ ഭാഗമാകുവാന്‍ ഇതിനോടകം വന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ കൂട്ടിച്ചേര്‍ത്തു.

ജനകീയ കണ്‍വെന്‍ഷന്‍ എന്ന ലക്ഷ്യംകണ്ട്‌ മിതമായ നിരക്കില്‍ ക്യാബിനുകള്‍ ലഭ്യമാക്കിയ ഫോമയുടെ ശ്രമത്തിന്‌ അമേരിക്കന്‍ മലയാളികള്‍ നല്‍കിയ അംഗീകാരമാണ്‌ ഇത്രയും അധികം രജിസ്‌ട്രേഷനുകളെന്ന്‌ ഫോമാ ട്രഷറര്‍ ഫെയ്‌സല്‍ (ഷാജി) എഡ്വേര്‍ഡ്‌ പറഞ്ഞു. പുതുതായി കാര്‍ണിവല്‍ ഗ്ലോറിയില്‍ നിന്നും ലഭിച്ച ബാല്‍ക്കണി ക്യാബിനുകളുടെ നിരക്ക്‌ അല്‍പ്പം കൂടുതലാണെങ്കിലും കാര്‍ണിവല്‍ ഗ്ലോറി പുറത്തു വില്‍ക്കുന്ന ബാല്‍ക്കണി ക്യാബിനുകളുടെ റേറ്റ്‌ ഫോമയുടെ റേറ്റിലും വളരെ കൂടുതലാണ്‌. ഓഷ്യന്‍വ്യൂവും വളരെ വേഗം ബുക്കുചെയ്‌തുകൊണ്ടിരിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്‌ട്രേഷനുകള്‍ നടത്തണമെന്ന്‌ ഫോമാ ട്രഷറര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ www.fomaa.com-ല്‍ ചെയ്യാവുന്നതാണ്‌.
`കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' ജനപ്രിയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക