Image

വിവാഹമോചന വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു സരിത കോടതിയെ സമീപിച്ചു

Published on 03 August, 2014
വിവാഹമോചന വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു സരിത കോടതിയെ സമീപിച്ചു
കൊച്ചി: നടന്‍ മുകേഷുമായി നിലനിന്നുരുന്ന വിവാഹ മോചന കേസില്‍ വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു സരിത കോടതിയെ സമീപിച്ചു.

എറണാകുളം കുടുംബക്കോടതി മുന്‍പാകെ നേരിട്ടു ഹാജരായി. മുകേഷ്‌ നേരത്തേ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ സരിത നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ ഹാജരാവാതിരുന്ന സാഹചര്യത്തില്‍ കോടതി മുകേഷിനു വിവാഹമോചനം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മുകേഷ്‌ പുനര്‍വിവാഹിതനായതോടെ തന്റെ അസാന്നിധ്യത്തില്‍ കോടതി നല്‍കിയ വിവാഹമോചന വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു സരിത കുടുംബക്കോടതിയെ സമീപിച്ചത്‌.

അതിനിടെ മുകേഷിനു നേരത്തേ ലഭിച്ച വിവാഹമോചനം നിയമപ്രകാരം നിലനില്‍ക്കുന്നതാണെന്നും അഭിഭാഷകര്‍ മുഖേന സരിതയെ ബോധ്യപ്പെടുത്തി. അനുരഞ്‌ജന ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ചശേഷം വരുന്ന 27നു കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു.
വിവാഹമോചന വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു സരിത കോടതിയെ സമീപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക