Image

`കേരളത്തില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും രാജി വെയ്‌ക്കണം'

Published on 29 November, 2011
`കേരളത്തില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും രാജി വെയ്‌ക്കണം'
ന്യൂയോര്‍ക്ക്‌: മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്‌നം കേന്ദ്ര സര്‍ക്കാാരിനു അടിയന്തിരമായി പരിഹരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ കേരളത്തില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും രാജി വെയ്‌ക്കുവാന്‍ സന്നദ്ധരാവണം. ഇതു കേരളത്തിന്റെ ജീവന്മരണ പ്രശ്‌നമാണ്‌. നിരവധി സന്നദ്ധ സംഘടനകള്‍ ഫേസ്‌ബുക്ക്‌, ഓണ്‍ലൈന്‍ പെറ്റീഷന്‍, ഇമെയില്‍, തുടങ്ങി ഒട്ടേറെ മാര്‍ഗങ്ങളിലൂടെ രംഗത്തുണ്ട്‌ എന്നത്‌ ആശാവഹമാണ്‌. കേരളജനതയോടൊപ്പം ലോകത്തെമ്പാടുമുള്ള മലയാളീ സമൂഹവും ഉണര്‍ന്നെണീ റ്റു കഴിഞ്ഞു. മുല്ലപ്പെരിയാറിന്റെ അപകട മേഖലയില്‍ നിന്നുമാണ്‌ ലക്ഷക്കണക്കിന്‌ പ്രവാസികള്‍. നമ്മുടെ പ്രീയപ്പെട്ടവര്‍ അധിവസിക്കുന്ന മധ്യതിരുവിതാംകൂര്‍ മേഖ ലയിലെ, വരാവുന്ന ഈ ദുരന്തം ഒഴിവാക്കുന്നതുവരെ നാം നിശബദരാവരുതെന്നും തോമസ്‌ ടി. ഉമ്മന്‍ ആവശ്യപ്പെട്ടു.
`കേരളത്തില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും രാജി വെയ്‌ക്കണം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക