Image

കുളിരിന്റെ കുരിരുള്‍ പരക്കുന്ന പകലുകള്‍ (കവിത)

സയന്‍സണ്‍ പുന്നശ്ശേരി Published on 29 November, 2011
കുളിരിന്റെ കുരിരുള്‍ പരക്കുന്ന പകലുകള്‍ (കവിത)
മഴപോല്‍ മരണംപെയ്യുന്ന
ഇടവഴികളില്‍ നിന്ന്‌ എന്നുനിലയ്‌ക്കും
ആര്‍ത്തുയരുന്ന വേദനകള്‍.

ഇരുട്ടിന്റെ പകല്‍ ചിന്തുകള്‍
പെയ്യുവാന്‍ തുടങ്ങിയിട്ടെത്ര നാളായി
കണ്ണീര്‍ തോരാതെ അമ്മ മിഴികള്‍
പൊള്ളിയടയുന്നു.

ലാഭം, തിമിരമാകും കണ്ണില്‍
മനുഷ്യന്‍ നെഞ്ചിടിപ്പിന്റെ
താളം നിലയ്‌ക്കുന്ന മൃഗവംശമെന്നേ
അധികാരകുതുകികള്‍ കാണുകുള്ളൂ.

നിലാവിന്റെ മണമുള്ള നാട്‌
ഉണങ്ങി കരിഞ്ഞ കശുമാങ്ങകണക്കെ
ചവിട്ടി ഞെരിച്ചത്‌ ഇരുനൂറിനപ്പുറം
മനുഷ്യത്തുടുപ്പുകള്‍.

ജീവിതം പൂക്കുവാന്‍ കഴുമരങ്ങളെ
തോല്‍പ്പിച്ച ധീരത., കയ്യൂരിന്ന്‌
വൈകല്യഭീതിയില്‍ നിലത്തിഴഞ്ഞൊടുങ്ങുന്നു.

മരണം അനുഗ്രഹമെന്നാശിച്ച്‌
വീര്‍ത്ത വയറുമായ്‌
ദുര്‍ബലമേനികള്‍ വീട്ടുമ്മറങ്ങളില്‍
കാഴ്‌ചമൃഗമായ്‌ ഉണരുന്നു.

എന്നിട്ടുമിവിടെ സുന്ദരലോകമെന്ന്‌
അധികാര ശീതളിമകള്‍
വിളമ്പുന്നു.

കണ്ണുനിറഞ്ഞുപോവുന്നു
കൂട്ടരെ, പുഴകുടിച്ചാലം തീരാത്ത
ദാഹം ചങ്കില്‍ പുഴുവായ്‌ നുരയ്‌ക്കുന്നൂ.

ഉറക്കം സമരമാകുന്നതിപ്പൊഴാണ്‌
പെയ്‌ക്കാലിലിരുന്നും ഉറങ്ങാമെന്ന്‌
സമരത്തിന്റെ ഉടമകള്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍.
അന്യന്റെ കുര്‍ക്കം വലിയില്‍
ഞാനസ്വസ്ഥപ്പെടുന്നുവല്ലോ.....

മൂഴുവിക്കാനാവാത്ത വേദനകാഴ്‌ചകള്‍
പുലരുന്നതിന്‍ മുമ്പ്‌ ഉണങ്ങുമെന്നാശിച്ച്‌
പുലര്‍ മഞ്ഞില്‍ മനുഷ്യന്റെ തലമുടികൊണ്ട്‌
നെയ്‌ത കമ്പിളി പുതച്ചുറങ്ങുറങ്ങുന്നുണ്ട്‌.
യുവതയുടെ സന്ദര്യതീരം.


സയന്‍സണ്‍ പുന്നശ്ശേരി
പുന്നശ്ശേരി
നരിക്കുനി-673585
ഫോണ്‍-9605441636
കുളിരിന്റെ കുരിരുള്‍ പരക്കുന്ന പകലുകള്‍ (കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക